പ്രവര്‍ത്തനോദ്ഘാടനവും ആരാധന സംഗീത പരിശീലന ക്ലാസ്സും നടന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ സംഗീത വിഭാഗമായ മാര്‍ ദിവന്നാസിയോസ് മെമ്മോറിയല്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് സ്‌കൂളിന്റെ പ്രവര്‍ത്തനോദ്ഘാടനവും ആരാധന സംഗീത പരിശീലന ക്ലാസ്സും നടന്നു. അഭി :അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ജോയ്സ് വി.ജോയ് അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി അദ്ധ്യാപകനും , ശ്രുതി മുന്‍ ഡയറക്ടറുമായ റവ : ഫാ : എം പി ജോര്‍ജ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി . പ്രസ്തുത ചടങ്ങില്‍ റവ .ഫാ.മത്തായി വിളനിലം, ഫാ.ജോണ്‍ കൈതവന, ഫാ.പി.ഡി സക്കറിയ, ഫാ.സോനു ജോര്‍ജ്ജ്, ഫാ.ജോസഫ് സാമുവേല്‍, ഫാ.പി.കെ. വര്‍ഗ്ഗീസ്,ഫാ.പ്രസാദ് മാത്യു, റോണി വര്‍ഗ്ഗീസ്, സൈജു സാമുവേല്‍ ജോണ്‍, എബി പത്തിച്ചിറ, അരുണ്‍ ബേബി, ട്രീഷ്മ, ജോയല്‍, അശ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment