ഓര്‍ത്തഡോക്‌സ് സഭയോട് സര്‍ക്കാര്‍ കാണിച്ചത് അനീതി; ശബരിമലയില്‍ കണ്ട തിരക്ക് സര്‍ക്കാര്‍ പിറവത്ത് കാണിച്ചില്ല: വി. എം.മുരളീധരന്‍

പത്തനംതിട്ട: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പിറവം പള്ളിക്കേസില്‍ കാണിക്കാത്ത തിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ കാണിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിറവം പള്ളിക്കേസില്‍ തികഞ്ഞ അനീതിയാണ് ഓര്‍ത്തഡോക്‌സ് സഭയോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തഡോക്‌സ് സഭയോട് വലിയ സ്‌നേഹമായിരുന്നു സര്‍ക്കാരിന് എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് കഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയോട് സര്‍ക്കാര്‍ കാണിച്ചത് തികഞ്ഞ അനീതിയാണ്. തെരഞ്ഞെടുപ്പ് കണ്ടല്ല സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Comments

comments

Share This Post

Post Comment