വിദ്യാര്‍ത്ഥികള്‍ നന്മയില്‍ വളരണം : മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത


റാന്നി : ജീവിത മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് ജീവിക്കുന്നവരും സമൂഹത്തിനു നന്മ ചെയ്യുന്നവരും നന്മയില്‍ വളരുന്നവരും ആയിരിക്കണമെന്ന് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പ്രസ്ഥാവിച്ചു. ഒക്‌ടോബര്‍ 6-ന് വൈകിട്ട് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത 9-ാമത് വാര്‍ഷിക ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്റ് റവ.ഫാ.ബിജു പി.തോമസ് സമാപന സന്ദേശം നല്‍കി. റവ.ഫാ.ഷെറിന്‍ എസ്.കുറ്റിക്കണ്ടത്തില്‍, ജേക്കബ് തോമസ്, ആനി റ്റോബി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാലസമാജം ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാരായി സേവനം അനുഷ്ഠിച്ച് സ്ഥാനം ഒഴിഞ്ഞ ജോബി ജോസഫ് ജോര്‍ജ്ജ്, റോബിന്‍ ജേക്കബ് റോയി, ലിന്റു സാറാ സണ്ണി എന്നിവര്‍ക്ക് പ്രശംസാ പത്രം നല്‍കി. അഖില മലങ്കര ബാലസമാജം സൗത്ത് സോണ്‍ കലാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നിലയ്ക്കല്‍ ഭദ്രാസന പ്രതിഭകളെ സമ്മേളനത്തില്‍ അനുമോദിച്ചു. ബാലസമാജം ഭദ്രാസനതല കലാമത്സര വിജയികള്‍ക്കുളള സമ്മാനവും ക്യാമ്പില്‍ സംബന്ധിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു. ഭദ്രാസനത്തിലെ 29 ഇടവകകളില്‍ നിന്നായി 92 ആണ്‍കുട്ടികളും 109 പെണ്‍കുട്ടികളും ഉള്‍പ്പെടെ 201 കുട്ടികള്‍ ക്യാമ്പില്‍ സംബന്ധിച്ചു. റവ.ഫാ.ജിത്തു തോമസ്, റവ.ഫാ.മാത്യു കുര്യന്‍, ശ്രീ.ജോര്‍ജ്ജ് വര്‍ഗീസ്, റവ.ഫാ.ഷിബിന്‍ വറുഗീസ്, റവ.ഡീക്കന്‍ സോണി ഐസക് തോമസ്, റവ.ഫാ.ഡോ.റിഞ്ചു പി.കോശി, റവ.ഫാ.ലിജിന്‍ തോമസ,് ശ്രീമതി ബെസ്‌ലി ഈപ്പന്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം ഹാഗിയോസ് ടീമിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു.

Comments

comments

Share This Post

Post Comment