കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യന്‍ കോണ്ഫറന്‍സ്


കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യന്‍ കോണ്ഫറന്‍സ് തായ്‌ലന്‍ഡില്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ ചിയാങ് മായ്തായ്ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ കോണ്ഫറന്‍സ് ഓഫ് ഏഷ്യ, കുട്ടികളുടെ അവകാശങ്ങളും പരിരക്ഷയും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 16 വരെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ചു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാലസമാജം വൈസ് പ്രസിഡണ്ടും, കൊച്ചി ഓര്‍ത്തഡോക്‌സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടറും, ഗ്ലോറിയ ന്യൂസ് ചെയര്‍മാനുമായ ഫാ. ബിജു പി. തോമസ് പങ്കെടുക്കും. തായ്ലന്‍ഡിലെ ചിയാങ് മായിലാണ് സമ്മേളനം നടക്കുക. ഏഷ്യന്‍ ഭൂഖണ്ഡത്തിലേ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചര്‍ച്ചാവിഷയമാവും. ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ നടക്കും.

Comments

comments

Share This Post

Post Comment