ദൈവസാന്നിധ്യബോധ്യം ശുശ്രൂഷാജീവിതത്തിന്‌റെ അടിസ്ഥാനം – ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത


തികഞ്ഞ ദൈവസാന്നിധ്യബോധ്യം ശുശ്രൂഷാജീവിതത്തിന്‌റെ അടിസ്ഥാന ഘടകമാണെന്ന് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം ഏകദിന സമ്മേളനം പാലക്കാട് യാക്കര സെന്റ്് മേരീസ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ദൈവം നമ്മെ കാണുന്നു എന്ന ബോധ്യം ഇല്ലാതാകുന്ന നിമിഷം നമ്മുടെ ശുശ്രൂഷാജീവിതം പരാജയമാകും. ദൈവത്തെ ഭയപ്പെടുകയും കഠിനാധ്വാനം ചെയ്യുക എന്ന തത്വം ശുശ്രൂഷകര്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കണം. അതോടൊപ്പം കൃത്യനിഷ്ഠ പാലിക്കുവാന്‍ ശുശ്രൂഷകര്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും അഭി. തിരുമേനി ശുശ്രൂഷകരെ ഓര്‍മ്മപ്പെടുത്തി. ശുശ്രൂഷകസംഘം പ്രസിഡന്റ് അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.സാമുവല്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ശ്രീ. ബിജു വി. പന്തപ്ലാവ് കൃതജ്ഞത അര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment