മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ സഹായ വിതരണം ഒക്‌ടോബര്‍ 27-ന് പരുമലയില്‍


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷേത്താടനുബന്ധിച്ച് നടപ്പാക്കുന്ന – ‘നവതി മംഗല്യം പദ്ധതി’യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കുള്ള വിവാഹ സഹായവിതരണം 2019 ഒക്‌ടോബര്‍ 27-ാം തീയതി ഞായറാഴ്ച രാവിലെ 10.30 ന്് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. വിവാഹസഹായ പദ്ധതി കമ്മറ്റി പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സഹായ വിതരണം നടത്തപ്പെടും. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോണ്‍സ് ഈപ്പന്‍, പരുമല മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, ഫാ. ജോസഫ് സാമുവേല്‍ ഏവൂര്‍ എന്നിവര്‍ പ്രസംഗിക്കും. അറിയിപ്പു ലഭിച്ചവര്‍ ഇടവക വികാരിയുടെ സാക്ഷ്യപത്രവുമായി അന്നേദിവസം രാവിലെ 9.30 ന് പരുമല സെമിനാരിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ ശ്രീ. ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment