പുത്തന്‍ കുരിശ് പള്ളിയില്‍ വിധി നടത്തിപ്പ് പൂര്‍ണ്ണം

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അനുകൂല വിധിയുമായി എത്തിയ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചു.നാമമാത്ര പ്രതിഷേധം പ്രകടിപ്പിച്ചു വിഘടിത വിഭാഗം പിരിഞ്ഞു പോയി. പള്ളി വസ്തുക്കള്‍ എല്ലാം കൊണ്ടുപോയിരുന്നു .വികാരി ഫാ.ഡോ.തോമസ് ചകിരിയിലിന്റെ നേതൃത്വത്തിലാണ് വിശ്വാസികള്‍ എത്തിയത്.2011 ല്‍ ഓര്‍ത്തഡോക്‌സ് സഭക്ക് കുര്‍ബാന തവണ ഉണ്ടായിരുന്ന ദൈവാലയമാണ്.ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധനക്കും സെമിത്തേരിയില്‍ പ്രാര്‍ത്ഥനക്കും അനുമതി നല്‍കിയ ബഹു.എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് വ്യാജമായി തിരുത്തിയ കേസില്‍ ബാവ കക്ഷി ക്രിമിനല്‍ കേസ് നടപടികള്‍ നേരിടുകയാണ്.യാക്കോബായ വിഭാഗത്തിന്റെ തലവന്‍ ശ്രേഷ്ഠബാവയുടെ ഇടവക പള്ളി ആണ് പുത്തന്‍കുരിശ്ശ്. പിറവം വിധി നടത്തിപ്പിന് ശേഷം, സഭാതര്‍ക്കവിധി നടത്തിപ്പുകള്‍ വളരെ സമാധാനപരം ആയിരിക്കുന്നു.

Comments

comments

Share This Post

Post Comment