പുത്തന്‍കുരിശ് പള്ളിയിലെ വിധിനടത്തിപ്പ് ഉത്തമ മാതൃക- അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി ബഹു.സുപ്രീം കോടതി വിധി നടപ്പാക്കിയ രീതി ഉത്തമ മാതൃകയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. അനുകൂല വിധിയുണ്ടായിട്ട് ഏതാനും ദിവസങ്ങളായിരുന്നു എങ്കിലും വിധിപകര്‍പ്പ് കിട്ടുന്നതുവരെ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികന്‍ പള്ളിയില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചിരുന്നില്ല. പകര്‍പ്പ് കിട്ടിയ സാഹചര്യത്തില്‍ ഇന്ന് പള്ളിയില്‍ ആരാധനയ്ക്കായി എത്തുമെന്ന് അറിയിച്ചിരുന്നതനുസരിച്ച് പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പ്രതിനിധികള്‍ പള്ളിയില്‍ രാവിലെ തന്നെ എത്തുകയും നിയമാനുസൃത വികാരി ഫാ. തോമസ് ചകിരിയിലിന്റെ സാന്നിധ്യത്തില്‍ താക്കോല്‍ മദ്ബഹായുടെ നടയില്‍ സമര്‍പ്പിക്കുകയായിരുന്നു. യാതൊരു സംഘര്‍ഷവും ഇല്ലാതെ വിധി നടപ്പാക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ട്്. നിയമാനുസൃത ഇടവകാംഗങ്ങളുടെ ആത്മീക ആവശ്യങ്ങള്‍ ഒന്നും തടയുകയില്ലെന്നും, സമാധാനപരമായി ആരാധിക്കുവാന്‍ വരുന്ന ഇടവകാംഗങ്ങള്‍ എല്ലാവര്‍ക്കും ആരാധനയ്ക്ക് അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Share This Post

Post Comment