അഖില മലങ്കര പ്രസംഗ മത്സരം നടന്നു


പരിശുദ്ധ പരുമല തിരുമേനിയുടെ 117- മത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് പരുമല സെമിനാരി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അഖില മലങ്കര പ്രസംഗ മത്സരത്തില്‍ തുമ്പമണ്‍ ഭദ്രാസനത്തിലെ തുമ്പമണ്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഇടവകാംഗം ജോര്‍ജി ഉമ്മന്‍ തോമസ് ഒന്നാം സ്ഥാനവും, കൊല്ലം ഭദ്രാസനത്തിലെ അമ്പലനിരപ്പ് സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗം ഏബല്‍ റ്റി ജോസ് രണ്ടാംസ്ഥാനവും, തിരുവനന്തപുരം ഭദ്രാസനത്തിലെ മേഘ റോയി മൂന്നാംസ്ഥാനവും കരസ്ഥമാക്കി മത്സരം പരുമല സെമിനാരി മാനേജര്‍ ഫാ.എം. സി. കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ഡോ. എം. എസ് യൂഹാനോന്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഫാ. വൈ. മത്തായികുട്ടി ആശംസകള്‍ അറിയിച്ചു. മത്സരങ്ങള്‍ക്ക് സൂസന്‍ തോമസ് കെ. കെ സാംകുട്ടി, സാജു, നിമ്മി എലിസബേത്ത്, തോമസ് കോശി, കെവിന്‍ റെജി, എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് നവംബര്‍ 1-ാം ം തീയതി 2:30 ന് തീര്‍ത്ഥാടക സമാപന സമ്മേളനത്തില്‍ സമ്മാനം വിതരണം ചെയ്യുമെന്ന് പ്രസംഗ മത്സരം കോര്‍ഡിനേറ്റര്‍ മത്തായി. റ്റി . വറുഗീസ് അറിയിച്ചു

Comments

comments

Share This Post

Post Comment