സഭയുടെ വളര്‍ച്ചയില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ പങ്ക് വലുത് : പരിശുദ്ധ കാതോലിക്കാ ബാവ


സഭയുടെ വളര്‍ച്ചയില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ പങ്ക് വലുതാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. എം.ജി.ഓ.സി.എസ്.എം. വിദ്യാര്‍ത്ഥിസംഗമം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബാവാ. ദൈവസ്നേഹവും മനുഷ്യസ്നേഹവും ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സമര്‍പ്പണബോധത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. ശ്രേഷ്ഠമായ ജീവിതം കെട്ടിപ്പടുക്കുവാനുള്ള അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം എന്ന് കാലടി സംസ്‌കൃത സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.എസ്.രവികുമാര്‍ പറഞ്ഞു.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് , ഫാ.ജീസണ്‍ പി. വിത്സണ്‍, സിംജോ സാമുവല്‍ സഖറിയ എന്നിവര്‍ പ്രസംഗിച്ചു.

https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=3099289493421146

Comments

comments

Share This Post

Post Comment