പരുമല പെരുനാളിന് കൊടിയിറങ്ങി

ഒരാഴ്ച നീണ്ടുനിന്ന തീര്‍ത്ഥാടനകാലത്തിന് പരിസമാപ്തി കുറിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയിറങ്ങി.രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്കാ ബാവയും മെത്രാപ്പോലിത്തമാരും വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കി.ഉച്ചതിരിഞ്ഞ് 2ന് നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ പൊന്‍വെള്ളിക്കുരിശുകളും മുത്തുക്കുടകളും ഏന്തി പരിശുദ്ധനോടുള്ള അപേക്ഷാഗാനങ്ങള്‍ ആലപിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സമാപന ആശീര്‍വാദം നല്‍കി. മൂന്ന് കൊടിമരങ്ങളില്‍ നിന്നും പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാര്‍ പരുമല സെമിനാരി കൗണ്‍സിലംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൊടികള്‍ ഇറക്കി.

https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=3099294416753987

 

Comments

comments

Share This Post

Post Comment