സെമിത്തേരികളില്‍ ശവസംസ്‌ക്കാരങ്ങള്‍ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് : ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്.

പൊതുജനമദ്ധ്യത്തില്‍ സഭയെ അവഹേളിക്കുന്നതിന് കെട്ടിച്ചമയ്ക്കുന്ന കുപ്രചരണമാണ് അത്. ഇടവക പള്ളികളുടെ സെമിത്തേരികള്‍ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം. മരിച്ചയാളുടെ ബന്ധുക്കള്‍ ഇടവകയുടെ നിയമാനുസൃത ചുമതലക്കാരോട് ആവശ്യപ്പെട്ടാല്‍ അവരുടെ ചുമതലയില്‍ മൃതശരീരം സംസ്‌ക്കരിക്കുന്നതിന് ഒരു തടസ്സവുമില്ല. കോടതി വിധി നടപ്പാക്കിയ പള്ളികളില്‍ മുമ്പ് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നിരുന്ന മുപ്പത്തിരണ്ടോളം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ ആവശ്യപ്രകാരം നടപടിക്രമം പാലിച്ച് സംസ്‌കരിക്കപ്പെട്ടു കഴിഞ്ഞതായി സഭാ വക്താവ് അറിയിച്ചു. സെമിത്തേരികള്‍ ഇടവകാംഗളുടെ മാത്രം ഉപയോഗത്തിനുള്ളതാണ് എന്ന തത്ത്വം പാത്രിയര്‍ക്കീസ് വിഭാഗവും പണ്ട് മുതല്‍ മുതലേ അംഗീകരിച്ചുവരുന്നതാണ്. പ്രശസ്തയായൊരു ചലച്ചിത്ര താരത്തിന്റെ മുത്തശിയുടെ മൃതശരീരം കുമരകത്ത് യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളിയില്‍ നടത്തുവാന്‍ വിസമ്മതിച്ചതും, ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്റെ സംസ്‌ക്കാരം വടവുകോട് പള്ളിയില്‍ നടത്തുവാന്‍ യാക്കോബായ വിഭാഗം തടസം സൃഷ്ടിച്ചതും എല്ലാം ഇതേ വാദമുന്നയിച്ച് കൊണ്ടാണ്. ഔദ്യോഗിക വികാരിയുടെ അറിവും സമ്മതവും പങ്കാളിത്തവും കൂടാതെ ഇടവകസെമിത്തേരികളില്‍ മൃതശരീരം സംസ്‌ക്കരിക്കുന്നത് നിയമവിരുദ്ധവുമാണ്. വികാരിയുടെ സമ്മതത്തോടെയും സാന്നിധ്യത്തിലും വിശ്വാസികളുടെ മൃതശരീരം സംസ്‌കരിക്കുന്നതിനു യാതൊരു തടസവുമില്ലെന്ന് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു. മുന്‍പ് പാത്രിയാര്‍ക്കീസ് വിഭാഗത്തില്‍ നിലനിന്നിരുന്ന വിശ്വാസികളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കപ്പെട്ട പള്ളികളും സംസ്‌ക്കരിക്കപ്പെട്ടവരുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു. തികച്ചും സമാധാനപരമായും വിശ്വാസികള്‍ക്ക് ഉചിതമായ സമ്പൂര്‍ണ്ണ ബഹുമതികള്‍ നല്‍കപ്പെട്ടു കൊണ്ടും അനുഗ്രഹകരമായി ഈ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നു എന്നത് ശ്രദ്ധേയമാണ്.

കടമറ്റം പള്ളി 3
മണ്ണത്തൂര്‍പള്ളി 2
കണ്ണിയാട്ടുനിരപ്പ് പള്ളി 1
വരിക്കോലി പള്ളി 2
ഞാറക്കാട് പള്ളി 1
കോലഞ്ചേരി പള്ളി 5
മുളക്കുളം പള്ളി 3
കണ്ടനാട് പള്ളി 3
ചാത്തമറ്റം പള്ളി 1
പഴന്തോട്ടം പള്ളി 1
പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ 6
കട്ടച്ചിറ പള്ളി 1
മേപ്രാല്‍ പള്ളി 3

Comments

comments

Share This Post

Post Comment