ദേവലോകം പെരുന്നാള്‍ ജനുവരി 2,3 തീയതികളില്‍

ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 2,3 തീയതികളില്‍ ആചരിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ജനറല്‍ കണ്‍വീനറായി ഫാ. ഇട്ടി തോമസ്, ജോയിന്റ് കണ്‍വീനറായി ജേക്കബ് കൊച്ചേരി, ഫുഡ് കമ്മിറ്റി കണ്‍വീനറായി ഫാ. മോഹന്‍ ജോസഫ്, ജോയിന്റ് കണ്‍വീനറായി മാമ്മച്ചന്‍ മടുക്കാനി, അനില്‍മോന്‍ എന്‍.എ എന്നിവരെയും, പബ്ലിസിറ്റി കണ്‍വീനറായി ഫാ.ജോണ്‍ ശങ്കരത്തിലിനെയും ജോയിന്റ് കണ്‍വീനറായി ഷിനു പറപ്പോട്ട്, ജിന്റോ കെ. വര്‍ഗീസിനെയും റാസ കണ്‍വീനറായി ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം വാക്കച്ചേരി, ജോ.കണ്‍വീനറായി ജോയി മാത്യൂ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ നന്ദി അറിയിച്ചു.

Comments

comments

Share This Post

Post Comment