താമ്പരം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയം പെരുന്നാള്‍ നിറവില്‍


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാഹ്യ കേരളത്തിലെ പ്രഥമ തീര്‍ത്ഥാടന കേന്ദ്രമായ, താമ്പരം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയം പെരുന്നാള്‍ നിറവില്‍ ഒരു ദേശത്തിനു മുഴുവന്‍ അനുഗ്രഹം ചൊരിയുന്ന, നാനാജാതിമതസ്ഥര്‍ക്കു അഭയസ്ഥാനം ആയ താമ്പരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടന ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമനസ്സ് നേതൃത്വം നല്‍കുന്നു. ശനിയാഴ്ച റവ.ഫാ ചെറിയാന്‍ അയരുകുഴി വി.കുര്‍ബാന അര്‍പ്പിച്ചു. വേളാച്ചേരി റോഡിലെ കുരിശില്‍ നിന്നും ദേവാലയത്തിലേക്ക് റാസായും തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.അഭി.തിരുമനസ്സ് പെരുന്നാള്‍ സന്ദേശം നല്‍കി.പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, കൈമുത്ത്, അത്താഴ സദ്യ എന്നിവയും ഉണ്ടായി.ഞായറാഴ്ച കാലത്ത് മൂന്നിന്‍മേല്‍ വി.കുര്‍ബാനയും പ്രസംഗം, അവാര്‍ഡ് ദാനം, ആശീര്‍വാദം, കൈമുത്ത് ,നേര്‍ച്ചയൂട്ട് തുടര്‍ന്ന് കൊടിയിറക്കവും നടത്തപ്പെടുന്നു .

Comments

comments

Share This Post

Post Comment