പ്രതിഷേധ യോഗം നടത്തി

 


മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ അക്രമിക്കുകയും, സഭയുടെ പളളികളും കുരിശടികളും തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം-കോട്ടയം സെന്‍ട്രല്‍ ഭദ്രാസന പളളിപ്രതിപുരുഷന്മാരുടെയും മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ യോഗം ദേവലോകം അരമനയില്‍ നടത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസികള്‍ക്കും ആരാധനാലയങ്ങളുടെ നേരെ ഉണ്ടാകുന്ന വ്യാപകമായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷനല്‍കാന്‍ തയ്യാറാകണമെന്ന് മാര്‍ ദിയസ്‌ക്കോറോസ് കൂട്ടിച്ചേര്‍ത്തു. അക്രമങ്ങള്‍ ഗവണ്‍മെന്‍ിന്റെയും നിയമം നടപ്പാക്കുവാന്‍ ബാധ്യതയുളള ഉന്നത അധികാരികളുടെയും ഒത്താശയോടെയാണ് നടക്കുന്നതെന്നു വേണം അനുമാനിക്കാനെന്ന് യോഗം നിരീക്ഷിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ.എ.വി വര്‍ഗീസ് ആറ്റുപുറം, ഫാ. ജോണ്‍ ശങ്കരത്തില്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ റോണി വര്‍ഗീസ് ഏബ്രഹാം, വര്‍ഗീസ് റ്റി. ഏബ്രഹാം തലക്കുളം, പ്രൊഫ. സാജു ഏലിയാസ്, അലക്സ് കെ. പോള്‍, ഉമ്മന്‍ ജോണ്‍, ജൂബി പീടിയേക്കല്‍, എ.കെ.ജോസഫ്, ഷിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment