മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി രണ്ടു നിര്‍ണായക ഉത്തരവുകള്‍കൂടി കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നു .

1. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ്ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട കൂത്താട്ടുകുളം ചോരക്കുഴി പള്ളിയില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സിവില്‍ , ക്രിമിനല്‍ ചട്ടപ്രകാരമുള്ള എല്ലാ നടപടികളുമെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2. കോട്ടയം തിരുവാര്‍പ്പ് വി.മര്‍ത്തശ്മൂനി പള്ളിയുടെ പോലിസ് പ്രൊട്ടക്ഷനെ സംബന്ധിച്ച കേസില്‍ 1934 ഭരണ ഘടന അനുസരിക്കാത്തവരെ പള്ളി, പള്ളി ഓഫീസ്, പള്ളി വക സ്ഥലം, ശവക്കോട്ട, പാരിഷ് ഹാള്‍, സ്‌കൂള്‍, കുരിശടി (2) എന്നിവയില്‍ നിന്നും ഒഴിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ *1934 ലെ ഭരണഘടന അനുസരിക്കുന്ന വികാരിക്കും വിശ്വാസികള്‍ക്കും പള്ളിയിലും പള്ളിയോട് ബന്ധപ്പെട്ട സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് പ്രൊട്ടക്ഷന്‍ നല്‍കുന്നമെന്ന് ബഹു. ജില്ലാ കളക്ടറിനും ബഹു. ജില്ലാ പോലീസ് മേധാവിക്കും (SP) ബഹു. കോട്ടയം മുന്‍സീഫ് കോടതി ഉത്തരവിട്ടു.മലങ്കര സഭക്ക് വേണ്ടി അഡ്വ. എം.സി.സ്ഖറിയ ഹാജരായി.

നിയമപരമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ , കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു നഷ്ടപ്പെട്ട തങ്ങളുടെ ദേവാലയങ്ങള്‍ തിരിച്ചെടുത്തു വരുന്നതിനെ അക്രമങ്ങളിലൂടെ പിന്തിരിപ്പിക്കാം എന്ന വ്യാമോഹവുമായി തെരുവില്‍ അഴിഞ്ഞാടുന്നവര്‍ക്ക് ശക്തമായ താക്കീതുകൂടിയാണ് ദിനവും വരുന്ന ഓരോ കോടതിയുത്തരവുകളും……

Comments

comments

Share This Post

Post Comment