പരിശുദ്ധ കാതോലിക്കാ ബാവാ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ രാജ്ഭവനിലെത്തി ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സഭ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ഗവര്‍ണറെ ബോധ്യപ്പെടുത്തി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, അസോസിേയഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment