അഖിലമലങ്കര ഡോക്യൂമെന്ററി മത്സരം

കോട്ടയം: പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് അഖില മലങ്കര അടിസ്ഥാനത്തില്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ജീവിതത്തെയും ദര്‍ശനത്തെയും നേട്ടങ്ങളെയും സംബന്ധിച്ച് ഡോക്യൂമെന്ററി മത്സരം നടത്തുന്നു. സഭയിലെ യുവജനപ്രസ്ഥാനം യൂണിറ്റുകള്‍ക്കും, എം.ജി.ഒ.സി.എസ്.എം. യൂണിറ്റുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ ഡോക്യൂമെന്ററി തയ്യാറാക്കി അവയുടെ സി.ഡികള്‍ 2019 ഡിസംബര്‍ 14 -ാം തീയതിക്ക് മുമ്പായി ദേവലോകം കാതോലിക്കേറ്റ് ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിജയികള്‍ക്ക് 25,000, 20,000, 15,000 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും പ്രശസ്തി ഫലകവും ജനുവരി 2-ന് നടക്കുന്ന പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനത്തില്‍വച്ച് നല്‍കുന്നതാണെന്ന് കണ്‍വീനര്‍മാരായ ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ്, ജേക്കബ് കൊച്ചേരി എന്നിവര്‍ അറിയിച്ചു

Comments

comments

Share This Post

Post Comment