സഭയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്ന്-അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പൊലീത്ത


വൈദികര്‍ നല്‍കിയ കത്തിലെ ആവശ്യങ്ങള്‍ ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച നടത്തുമെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു. സഭയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നും യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പൊലീത്ത കൊച്ചിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ മറവില്‍ ഓര്‍ത്തഡോക്സ് സഭപള്ളികള്‍ കയ്യേറുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് യൂഹാനോന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു.പള്ളി പിടിക്കാനും കയ്യേറാനും ഓര്‍ത്തഡോക്സ് സഭ പോയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് സഭയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം തടഞ്ഞിട്ടില്ലെന്നും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം വ്യക്തമാക്കി.

 

Comments

comments

Share This Post

Post Comment