സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന് നിയമസംഹിതകള്‍ അനിവാര്യമാണ് : പരിശുദ്ധ കാതോലിക്കാ ബാവാ

സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന് നിയമസംഹിതകള്‍ അനിവാര്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഒരു രാജ്യം നിലനില്‍ക്കണമെങ്കില്‍ ഒരു ഭരണസംഹിത ആവശ്യമാണ്. ഭരണ നടത്തുന്നതിന് നിയമസംഹിത ഇല്ലാതെയായാല്‍ മനുഷ്യരാശിയുടെ മുന്നോട്ടുളള പ്രയാണം അപകടകരമായിതീരുമെന്നും അരക്ഷിതാവസ്ഥ ഉണ്ടാവുമെന്നും പരിശുദ്ധ ബാവാ.മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന ജനാധിപത്യവും എപ്പിസ്‌ക്കോപ്പസിയും ചേര്‍ന്നുളളതാണെന്നും ബാവാ കൂട്ടിചേര്‍ത്തു. ‘സ്വത്വം, സ്വാതന്ത്ര്യം, ജനാധിപത്യം ഇന്ത്യന്‍ ഭരണഘടനയിലും മലങ്കര സഭാ ഭരണഘടനയിലും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ മോഡറേറ്ററായിരുന്നു. അഡ്വ. പ്രശാന്ത് പദ്മനാഭന്‍ പ്രബന്ധാവതരണം നടത്തി. ഭരണഘടന അംഗീകരിക്കുന്നവര്‍ കോടതിയെ സമീപിച്ച് കഴിഞ്ഞ് അന്തിമ വിധി വരുമ്പോള്‍ അത് അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് അഡ്വ. പ്രശാന്ത് പത്മനാഭന്‍ പറഞ്ഞു. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. സി.ജെ റോയി (മുന്‍ വൈസ് ചാന്‍സലര്‍, മധുര കാമരാജ് യൂണിവേഴ്‌സിറ്റി), ഫാ.ഡോ.സജി അമയില്‍ (വൈദീക സംഘം ജനറല്‍ സെക്രട്ടറി), ഫാ. തോമസ് പി. സഖറിയ, ഫാ. ഷാലു ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment