അല്മായട്രസ്റ്റി ശ്രി.ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ (70) അന്തരിച്ചു. ഇന്ന് രാവിലെ 10.30 ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി.വിദ്യാഭ്യാസ രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്ന ജോര്‍ജ് പോള്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം അത്താനാസിയോസ് കോളേജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഉപദേശക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2017 മാര്‍ച്ച് 1 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയംഗം, കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രസിഡന്റ്, സിന്തൈയിറ്റ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ മെട്രോ അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം കുറുപ്പംപടി എമ്പാശേരില്‍ കുടുംബത്തില്‍ 1949 നവംബര്‍ 27 ന് ജനിച്ച ജോര്‍ജ് പോള്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പ്രകൃതി ശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: ലിസി ജോര്‍ജ്, മക്കള്‍: പൗലോ ജോര്‍ജ്, മിറിയ വര്‍ഗീസ്.

 

Comments

comments

Share This Post

Post Comment