ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ,യു എ ഇ മേഖല സമ്മേളനം ഡിസംബര്‍ 2-ന്

ദുബായ്: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ. മേഖല 29-ാം മത് വാര്‍ഷിക സമ്മേളനം-‘സമന്വയ 2019’ ഡിസംബര്‍ രണ്ടിന് ജബല്‍ അലി സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. ‘യേശുവിനെ നോക്കുക ‘ എന്നതാണ് മുഖ്യചിന്താവിഷയം.
യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ ഡോ .യൂഹാനോന്‍ മാര്‍ ക്രിസ് സോസ്റ്റമോസ് മെത്രാപ്പോലീത്താ, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത, ഡോ.അലക്‌സാണ്ടര്‍ ജേക്കബ്,IPS (Retd. DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ് .ഫാ വര്‍ഗ്ഗീസ് . റ്റി. വര്‍ഗ്ഗീസ്, മുന്‍ സോണല്‍ പ്രസിഡന്റ് ഫാ ജേക്കബ്ബ് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും. ഡിസംബര്‍ – 2 തിങ്കള്‍ രാവിലെ 07:00-നു ഡോ .യൂഹാനോന്‍ മാര്‍ ക്രിസ് സോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് വാര്‍ഷിക സമ്മേളനം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും. ഡോ.ഏബ്രഹാം മാര്‍ . സെറാഫീം മെത്രാപ്പോലീത്ത, ഡോ.അലക്‌സാണ്ടര്‍ ജേക്കബ്,IPS (Retd. DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ്. ഫാ വര്‍ഗ്ഗീസ് . റ്റി. വര്‍ഗ്ഗീസ്, മുന്‍ സോണല്‍ പ്രസിഡന്റ്
ഫാ. ജേക്കബ്ബ് ജോര്‍ജ്ജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും.യു.എ.ഇ യിലെ 8 യൂണിറ്റുകളില്‍ നിന്നുമായി അഞ്ഞുറോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment