ഡോ.സഖറിയാസ് മാര്‍ അപ്രേം സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജ് പ്രസിഡന്റ്


സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജിന്റെ (സര്‍വ്വകലാശാല)യും ബോര്‍ഡ് ഓഫ് തിയോളജിക്കല്‍ എജ്യുക്കേഷന്റെയും പ്രസിഡന്റായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. ഇന്നലെ ഹൈദരാബാദില്‍ ആരംഭിച്ച സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ കോണ്‍വോക്കെഷനനോട് അനുബന്ധിച്ചു നടന്ന സെനറ്റ് യോഗത്തില്‍ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് മാര്‍ അപ്രേം മെത്രാപ്പോലീത്താ. കേരളത്തിലെ പത്തോളം തിയോളജിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഭാരതത്തിലെ പ്രമുഖങ്ങളായ ബൈബിള്‍ കോളേജ് മിക്കവയും അഫിലിയേറ്റു ചെയ്യപ്പെട്ടിരിക്കുന്നത് സെറാമ്പൂര്‍ സര്‍വ്വകലാശാലയോടാണ്.

Comments

comments

Share This Post

Post Comment