മലങ്കര വര്‍ഗീസ് അനുസ്മരണം 2019 ഡിസംബര്‍ 5ന്


കോട്ടയം, ഡിസംബര്‍ 03, 2019: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും, സഭയുടെ വടക്കന്‍ മേഖലയിലെ ശക്തമായ സാന്നിദ്ധ്യവുമായിരുന്ന മലങ്കര വര്‍ഗീസ് അനുസ്മരണം ഡിസംബര്‍ 5ന് കോട്ടയത്ത് നടക്കും. വൈകീട്ട് 3 മണിക്ക് മാര്‍ ഏലിയ കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യും. ഓര്‍ത്തോഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫാ. മത്തായി ഇടയാനാല്‍ മുഖ്യ പ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തില്‍ മലങ്കര വര്‍ഗീസിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള ഡോക്യൂമെന്റ്‌ററിയുടെ ആദ്യ പ്രകാശനവും നടക്കും. പെരുമ്പാവൂര്‍ സ്വദേശിയായിരുന്ന മലങ്കര വര്‍ഗീസ് 2002 ഡിസംബര്‍ 5നാണ് സഭ തര്‍ക്കങ്ങളുടെ ഭാഗമായി വിഘടിത വിഭാഗത്തിന്റെ കൊലക്കത്തിക്ക് ഇരയായത്. സിബിഐ അന്വേഷണത്തില്‍ വിഘടിത വിഭാഗത്തിലെ പുരോഹിതനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു എങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല. ഓര്‍ത്തോഡോക്‌സ് സഭക്കെതിരായ ഭരണകൂടത്തിന്റെ നീതി നിഷേധത്തിന്റെ മറ്റൊരു മുഖമാണിത്. അനുസ്മരണത്തില്‍ സഭ വിശ്വാസികളായ ആയിരങ്ങള്‍ പങ്കു ചേരും.

Comments

comments

Share This Post

Post Comment