Category: Malayalam

‘സ്നേഹസ്പർശം’ വാർഷികം ഡിസംബർ 15ന്

പരുമല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതിയുടെ ഭാഗമായി നിർധന ക്യാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ വാർഷികം 2018 ഡിസംബർ 15ന് നടക്കും. പരുമല ആശുപത്രിയിൽ വെച്ചു ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്നതും ശ്രീ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. സമ്മേളനത്തെ തുടർന്ന് പത്മശ്രീ ഡോ. കെ. എസ്. ചിത്രയുടെ മകൾ…

ചാലിശ്ശേരി പളളി:- ബഹു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പളളിയെ സംബന്ധിച്ച് 19/11/18 ല്‍ ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് സഭയുടെ സമാധാനത്തിനും ഐക്യത്തിനും ഉതകുന്നതായതിനാല്‍ എത്രയും സ്വാഗതാര്‍ഹമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. സഭയുടെ നിലപാടുകള്‍ക്കുളള സാധൂകരണവും സഭയുടെ മുന്നോട്ടുളള പ്രയാണത്തിന് മാര്‍ഗ്ഗദര്‍ശകവുമാണ് ഈ വിധി. സഭയില്‍ ശാശ്വത സമാധാനവും ഐക്യവും ഉണ്ടാകുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഹു. സുപ്രീംകോടതിവിധിപ്രകാരമുളള 1064 പളളികളില്‍…

ഹോറേബിന്റെ മണ്ണില്‍

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 110ാമത് വാര്‍ഷിക സമ്മേളനം മലങ്കരയുടെ സൂര്യതേജസ്, പരി.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതിയന്‍ ബാവായുടെ പുണ്യസ്മരണകള്‍ പേറുന്ന ശാസ്താംകോട്ടയിലെ ഹോറേബിന്റെ മണ്ണില്‍2018 ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുകയാണ്. നഷ്ടപ്പെട്ട് പോയ വിശ്വാസങ്ങളെയും പ്രളയം തകര്‍ത്ത നാടിനെയും വീണ്ടെടുക്കുക എന്ന ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും ആയി നമുക്ക് ഒന്നിച്ചു ചേരാം….

ഇടുക്കി ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം

ഇടുക്കി ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം പുറ്റടി ദേവാലയത്തില്‍ സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു. അഭി.തേവോദോസിയോസ് തിരുമേനി , ഒ.എസ്.എസ്.എ.ഇ. ഡയറക്ടര്‍ ജനറല്‍ ഫാ . ഡോ .ജേക്കബ് കുര്യന്‍ എന്നിവര്‍ സമീപം

പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍

സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളി , കോങ്ങാട് , പാലക്കാട് ജില്ലാ ( മലബാര്‍ ഭദ്രാസനം ) പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍ 2018 നവംബര്‍ 24, 25 ( ശനി , ഞായര്‍ ) തിയ്യതികളില്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് തിരുമനസുകൊണ്ട് നേതൃത്വം നല്‍കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ നേര്‍ച്ചകാഴ്ചയോടുക്കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. കര്‍ത്തൃശുശ്രൂഷയില്‍, റവ.…

Rev. Fr. Dr. V. C. Samuel സഭാപിതാവിന്റെ ഇരുപതാം ചരമവാര്‍ഷികം

Rev. Fr. Dr. V. C. Samuel സഭാപിതാവിന്റെ ഇരുപതാം ചരമവാര്‍ഷികം ഓമല്ലൂരില്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. Rev. Fr. Dr. O. Thomas, V. Rev. Fr. Dr. Mathew Vaidyan Cor-episcopa, Rev. Dr. Mathew Daniel, Rev. Fr. George Varghese എന്നിവര്‍ സമീപം.

O. S. S. A. E ഇടുക്കി ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക പരിശീലനവും അദ്ധ്യാപക നേതൃത്വ സംഗമവും പ്രതിഭകളെ ആദരിക്കലും

2018 നവംബര്‍ 20 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പുറ്റടി സെന്റ് മേരീസ് പള്ളിയില്‍.. സോണല്‍ തലത്തില്‍ ഉജ്ജല വിജയം നേടിയവരെയും,സണ്‍ഡേസ്‌കൂള്‍,സെക്കുലര്‍ ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും ആദരിക്കും…. രാവിലെ 9.30ന് കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിസിപ്പലും ഇപ്പോഴത്തെ സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ *റവ.ഫാ.ഡോ.ജേക്കബ് കുര്യന്‍* ക്ലാസ്സ് നയിക്കുന്നതാണ്….തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത *അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി* അധ്യക്ഷത വഹിക്കും….മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍…

പെരുന്നാള്‍ കൊടിയേറ്റ്

ചേലക്കര സെന്റ് ജോര്‍ജ്ജ് പഴയ പള്ളിയുടെ സെന്റ് മേരീസ് കുരിശുപളളിയുടെ പെരുന്നാള്‍ കൊടിയേറ്റ് ഫാ.കെ.പി .ഐസക് നിര്‍വഹിക്കുന്നു. നവംബര്‍ 20, 21തീയതികളിലാണ് പെരുന്നാള്‍

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു. നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതല്‍ ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന ആഘോഷപരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗ്ഗീസ് കൃതഞ്ജതയും അറിയിച്ചു.