പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ചു.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ച് പെരുനാള്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് വിശദീകരിച്ചു. പരുമലയില് പുതുതായി സ്ഥാപിച്ച അന്തരീക്ഷത്തില്‌നിന്നും വെള്ളം ഉല്പാദിപ്പിക്കുന്ന മെഷീന് പരിചയപ്പെടുത്തുകയും ചെയ്തു.

പരുമല പള്ളി മുന് ശുശ്രൂഷകന് കൊച്ചുപാപ്പി നിത്യതയില്.

പരുമല സെമിനാരിയില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്ന കല്ലാത്ത് പി.എം.ദാനിയേലിന്റെ (കൊച്ചുപാപ്പി (88) സംസ്‌കാരം നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നിരണം വലിയപള്ളിയില്‍ നടന്നു. പരുമല സെമിനാരിയുടെ മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അനുശോചനം രേഖപ്പെടുത്തുകയും സെമിനാരിയുടെ ആദരസൂചകമായി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു.

വിശ്വാസപൂര്‍വം പദയാത്ര നടത്തി.

പൊങ്ങാമുക്ക് : നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പൂര്‍വികര്‍ മുട്ടുകുത്തി നടന്ന വഴിയിലൂടെ വിശ്വാസപൂര്‍വം പദയാത്ര നടത്തി. സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. കോതമംഗലത്തുനിന്നു അഡ്വ. തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ എത്തിയ തീര്‍ത്ഥാടക സംഘം പൊങ്ങാമുക്ക് പള്ളിയില്‍ സംഗമിച്ചു. തുടര്‍ന്നു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു പള്ളിയില്‍ സ്വീകരണം നല്‍കി. പദയാത്ര പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘടനം … Continue reading വിശ്വാസപൂര്‍വം പദയാത്ര നടത്തി.

St. Gregorios ശാന്തിനിലയം Counselling centre & Sneha Pre – marital counselling Centre

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനത്തിലെ St. Gregorios ശാന്തിനിലയം Counselling centre & Sneha Pre – marital counselling Centre പത്തനംതിട്ട യിലെ Mar Easebius Centre ലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് ഇടവക മെത്രാപ്പോലിത്താ അഭിവന്ദ്യ കുറിയക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലിത്ത കൂദാശ ചെയ്യുതു

ഗാന്ധിജയന്തി ദിനാഘോഷം 2018 October 2

മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര കെ.എസ്.ആര്‍.റ്റി.സി ബസ്സുകളും,ബസ് ടെര്‍മിന്നലും ശുചീകരിച്ചു ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവനവാരം ആചരിച്ചു. മാവേലിക്കര എസ്.ഐ ശ്രീ. ശ്രീജിത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫാ.റ്റി. റ്റി തോമസ് ആല,ഫാ.പ്രസാദ് മാത്യൂ, പ്രസ്ഥാനം വൈസ്.പ്രസിഡന്റ് ശ്രീ. സോണീ ചെറിയാന്‍ തോമസ്, സെക്രെട്ടറി ശ്രീ. വിനു ഡാനിയേല്‍,ട്രഷറര്‍ ശ്രീ. റിറ്റി റോയ്,ജോയിന്റ് സെക്രട്ടറി ശ്രീ. നിഥിന്‍ എം ജിബു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

വയോജനദിനാചരണം 2018

വയോജനദിനാചരണം 2018 പുതിയകാവ് സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ചു ഇന്നു വൈകിട്ട് 6.30 ന് അറുനൂറ്റിമംഗലം പൗലോസ് മാര്‍ പക്കോമിയോസ് ശാലേം ഭവനില്‍ വെച്ചു വയോജനദിനാചരണവും,പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തപ്പെട്ടു. ഇടവക സഹവികാരി റെവ.ഫാ.പ്രസാദ് മാത്യൂ അധ്യക്ഷത വഹിച്ച യോഗം ,ഏറ്റവും ആദരണീയനായ ശ്രീ. ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റെവ.ഫാ.തോമസ് പി,റെവ.ഫാ.ജോസി,ശ്രീ. രാജന്‍ തെക്കേവിള, പ്രസ്ഥാനം സെക്രെട്ടറി ശ്രീ. വിനു ഡാനിയേല്‍,ജോയിന്റ്.സെക്രെട്ടറി ശ്രീ. നിതിന്‍ എം ജിബു,ട്രഷറര്‍ ശ്രീ. … Continue reading വയോജനദിനാചരണം 2018

വയോജന ദിനം ആഘോഷിച്ചു…

ചേപ്പാട് സെന്റ് ജോര്‍ജ്ജ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ചേപ്പാട് മാര്‍ ദീവന്നാസിയോസ് വൃദ്ധ മന്ദിരത്തില്‍ ആഘോഷിച്ചു. അവിടുത്തെ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്തു. യുവജന പ്രസ്ഥാനം യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശേബ എ വര്ഗീസ് ആഘോഷങ്ങള്‍ക്കു സ്വാഗതം ആശംസിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജോ തോമസ് അധ്യക്ഷ പദവി അലങ്കരിച്ചു. ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് വലിയപള്ളി വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ.ഫാ. കോശി മാത്യു ആഘോഷം ഉത്ഘാടനം ചെയ്തു. വൃദ്ധ … Continue reading വയോജന ദിനം ആഘോഷിച്ചു…