ബസലേല്‍ റമ്പാച്ചന് സ്വീകരണം നല്കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍ ദയറാംഗമായ വന്ദ്യ ബസലേല്‍ റമ്പാച്ചനെ കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഇടവക ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.

ഓര്‍മ്മപ്പെരുന്നാളിന് സമാപനം

മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാര്‍ഹനായ അഭി.പൗലോസ് മാര്‍ പക്കോമിയോസിന്റെ ആറാമത് ഓര്‍മ്മപ്പെരുനാള്‍ മാവേലിക്കര തെയോഭവന്‍ അരമനയില്‍ ആചരിച്ചു.പരിശുദ്ധ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. അരമന ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.ടി.ജെ.ജോഷ്വാ അനുസ്മരണ സന്ദേശം നല്‍കി.

ദുരിതബാധിതരെ സഹായിക്കുന്നതും പ്രകൃതിസ്നേഹം : പരിശുദ്ധ കാതോലിക്കാ ബാവ

ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ. ദുരിതബാധിതരെ സഹായിക്കുക എന്നത് പ്രകൃതിസ്നേഹം തന്നെയാണ്. മാവേലിക്കര ഭദ്രാസനത്തിലെ എം.ജി.ഓ.സി.എംന്റെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ. ഫാ.ഡോ.മാത്യൂ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എബി ഫിലിപ്പ്, ഫാ.സന്തോഷ് വി. ജോര്‍ജ്ജ്, ഫാ.ജോബ് മാത്യു, ഫാ.ജോയിക്കുട്ടി, വര്‍ഗീസ്, ഡോ.ഐസക് പാമ്പാടി, ഡോ. വര്‍ഗീസ് പേരയില്‍, ഫാ. ടിനുമോന്‍, ലാബി പീടികത്തറയില്‍, നിഖിത് കെ. … Continue reading ദുരിതബാധിതരെ സഹായിക്കുന്നതും പ്രകൃതിസ്നേഹം : പരിശുദ്ധ കാതോലിക്കാ ബാവ

സൈബര്‍ കുറ്റങ്ങള്‍ തടയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോള്‍ തന്നെ സൈബര്‍ ലോകത്തെ നീചവിളയാട്ടങ്ങള്‍ മൂലം ലജ്ജിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സൈബര്‍ പടയാളികള്‍ എന്ന് സ്വയം വിളിക്കുന്നവരും അജ്ഞാതരായി തുടരാന്‍ ആഗ്രഹിക്കുന്നവരും വ്യാജ നാമധാരികളുമായ ചിലര്‍ സൈബര്‍ ലോകത്ത് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും കുറ്റവാളികളെ നീതിപീഠത്തിനുമുന്നില്‍ കൊണ്ടുവരാനും അധികാരികള്‍ സത്വര നടപടികള്‍ കൈക്കൊളളണം. വ്യാജ ആപ്പുകളിലൂടെ പണവും സ്വകാര്യവിവരങ്ങളും തട്ടിയെടുക്കുക, വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, വ്യക്തികളെയും, സംഘടനകളെയും അപഹസിക്കുക തുടങ്ങിയ … Continue reading സൈബര്‍ കുറ്റങ്ങള്‍ തടയണം : പരിശുദ്ധ കാതോലിക്കാ ബാവാ

എം.എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാര്‍ഷിക ഓര്‍മ്മ

നൃുഡല്‍ഹി : മയൂര്‍വിഹാര്‍((ഫേസ്-3 ) സെന്റ് ജെയിംസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ എം.എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാര്‍ഷിക ഓര്‍മ്മ (31/7/2018) ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്‌കാരത്തെ തുടര്‍ന്ന് വെരി.റവ. സാം. വി. ഗബ്രിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പ്രധാന കാര്‍മികത്വത്തിലും, ഫാ.ബിനിഷ് ബാബുവിന്റെയും,ഇടവക വികാരി ഫാ.ജെയ്‌സണ്‍ ജോസഫിന്റെയും. സഹകാര്‍മികത്വത്തിലും വി. മൂന്ന്‌മേല്‍ കുര്ബാന നടത്തപ്പെടുന്നു, അതിനു ശേഷം നേര്‍ച്ചയും നടത്തുന്നു.

പരിശുദ്ധ കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘ സെര്‍ജി റഡോനേഷ് ‘നേടിയ റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു.ലഹരിമരുന്നിന് അടിമകളായവരുടെ പുനരധിവാസത്തിനും അനാഥബാലകരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുകയും ‘ഫിലോക്കാലിയ’, ‘ഒരു സാധകന്റെ സഞ്ചാരം’ എന്നീ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പദയാത്ര സുവര്‍ണ്ണ ജൂബിലി ആദ്യ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു

മലങ്കര സഭയില്‍ ആദ്യമായി ഒരു പരുമല പദയാത്രക്ക് രൂപം നല്‍കിയ , കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ സെന്റ് ജോര്‍ജസ് യുവജനപ്രസ്ഥാനതിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പരുമല പദയാത്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച് നല്‍ക്കിയ ആദ്യ ഭവനത്തിന്റെ കൂദാശാ കര്‍മ്മം ജൂലൈ 29ത് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെട്ടു…. കൈപ്പട്ടൂര്‍ മഹാ ഇടവക വികാരി റവ.ഫാ. പി ജെ ജോസഫ് , സഹ വികാരി റവ. ഫാ. ലിജു യോഹന്നാന്‍ … Continue reading പദയാത്ര സുവര്‍ണ്ണ ജൂബിലി ആദ്യ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു

കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം

നാടിന് ഒരു ദുരന്തം വരുമ്പോള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന ചിന്ത തെറ്റാണ് എന്നും, പരസ്പരം കരുതുവാനും, സഹായിക്കുവാനും നമുക്ക് കടമ ഉണ്ടെന്നും അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.. വെള്ളപ്പൊക്കത്തിന്റെ കെടുത്തിയില്‍ ദുരിതം അനുഭവിക്കുന്ന മാന്നാര്‍ പാവുക്കര കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന യുവജന പ്രേസ്ഥാനത്തിന്റെയും, മര്‍ത്ത മറിയ സമജത്തിന്റെയും സഹകരണത്തില്‍ നടത്തിയ സഹായ കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അഭി.പിതാവ്.. ഈ കരുതലിന്റെ സുവിശേഷം ആണ് ഓര്‍ത്തോഡോസ് സഭയുടേതെന്നും, … Continue reading കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി മാത്യു സാമുവേല്‍ സംക്ഷിപ്ത വിവരണം നല്‍കി. ഭദ്രാസനത്തിലെ കാമ്പസ് മിനിസ്ട്രിയെ സജീവമാക്കാന്‍ ആലുംനി ചെയ്ത പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി പ്രത്യേകം പരാമര്‍ശിച്ചു. ‘ഭദ്രാസനത്തിന്റെ അടുത്ത പത്തുവര്‍ഷത്തെകുറിച്ചുള്ള വിഷന്‍’ എന്ന വിഷയത്തെകുറിച്ച് സഭാ മാനേജിംഗ് കമ്മിറ്റിയംഗം … Continue reading എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി