പരുമല സെമിനാരി ധ്യാനം ജനുവരി 11 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ എ.സി.വി. ഉത്സവ് ചാനലിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഫാ.വര്‍ഗീസ് കളീക്കല്‍ ധ്യാനം നയിക്കും.

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 20 മുതല്‍ 26 വരെ

വിശുദ്ധിയുടെ നറുമണം വിതറി തലമുറകള്‍ക്ക് കണ്ണാടിയായി തീര്‍ന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 6-ാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്റെ 13-ാം ഓര്‍മ്മപ്പെരുന്നാള്‍ 2019 ജനുവരി 20 (ഞായര്‍) മുതല്‍ 26 (ശനി) വരെയുള്ള തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു സന്യാസി ജീവിതത്തിന്റെ ഔന്നത്യത്തിലൂടെ അനേകരെ ദൈവസ്‌നേഹത്തിലേക്ക് മന്ദസ്മിതത്തോടെ ആകര്‍ഷിച്ച് പ്രാര്‍ത്ഥന നോമ്പ് ഉപവാസങ്ങളാല്‍ ദൈവീകതയുടെ ശോഭയില്‍ 14…

സ്‌നേഹസമ്മാനമായി പുതിയഭവനം

ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ത്ഥാനത്തിന്റെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിര്‍ദ്ധന കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കി. സ്‌നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തില്‍ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനം 2019 ജനുവരി 2ന് പൂര്ത്തീകരിച്ച് കത്തീഡ്രല്‍ വികാരി ഫാ. അജു ഏബ്രഹാം താക്കോല്ദാനം നിര്‍വഹിച്ചു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരി ഫാ കുര്യാക്കോസ് മാണി, വന്ദ്യ റ്റി. ജോര്‍ജ് കോര്‍എപ്പിസ്‌കോപ്പ, ഡല്‍ഹി യുവജനപ്രസ്ഥനം സെക്രട്ടറി അഡ്വ. റോബിന്‍ രാജു,…