ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം നവംബര്‍ 9 -ന്

ദുബായ്: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബര്‍ 9 -ന് ദേവാലയ അങ്കണത്തില്‍ നടക്കും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ , മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എന്നിവര്‍ മുഖ്യാതിഥികളാകും. വൈകിട്ട് അഞ്ചിന് വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തില്‍ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ … Continue reading ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം നവംബര്‍ 9 -ന്

കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നു

സോഹാര്‍ [ഒമാന്‍]സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 6 മുതല്‍ 9 വരെ നടക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനെ റവ.ഫാ. മാത്യൂ ചെറിയാന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നു

ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, പരി. പരുമല തിരുമേനിയുടെ 116-ാംമത് ഓ4മ്മപ്പെരുന്നാളിന് അനുബന്ധിച്ച് നടന്ന പെരുന്നാള്

ലുധിയാനാ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാ4ത്ഥനാജീവിതം കൊണ്ടും മനുഷ്യസ്‌നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീര്‍ന്ന വറ്റാത്ത ആത്മീയ ശ്രോതസ്സുമായ പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, ഇടവകയുടെ കാവല്‍പിതാവും, സ്വര്‍ഗ്ഗീയ മദ്ധ്യ സ്ഥനുമായ പരി. പരുമല തിരുമേനിയുടെ 116-ാംമത് ഓ4മ്മപ്പെരുന്നാളിന് അനുബന്ധിച്ച് നടന്ന പെരുന്നാള് റാസയില്‍ നിന്ന്.

വിശ്വാസ നിറവില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

മസ്‌ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും ഇടവകയുടെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹായിടവകയില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഈ വര്‍ഷത്തെ പെരുന്നാള്‍ ശ്രുശ്രുഷകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ പരുമല തിരുമേനി … Continue reading വിശ്വാസ നിറവില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും,

മസ്‌ക്കറ്റ് : ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും നമ്മുടെ ഇടവകയുടെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും, 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെയുള്ള തീയതികളില്‍ ഭക്തിനിര്‍ഭരമായിനടത്തപ്പെടുന്നു.ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു. വചന ശ്രുശ്രുഷകള്‍ക്ക്അനുഗ്രഹീത … Continue reading പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും,

ബസലേല്‍ റമ്പാച്ചന് സ്വീകരണം നല്കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍ ദയറാംഗമായ വന്ദ്യ ബസലേല്‍ റമ്പാച്ചനെ കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഇടവക ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.