ചികിത്സാ സഹായം വിതരണം ചെയ്തു.

കടപ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചിരിക്കുന്ന കടപ്ര ജീവന്‍ രക്ഷ സമിതിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍ ഭൂമിയെ സംരക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 5ന് നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം പരുമല സെമിനാരിയിലും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക(Beat Plastic Pollution) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഇന്ത്യയെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആഗോളതലത്തിലുള്ള പരിപാടികളുടെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 6ന് പരുമല സെമിനാരിയില്‍ ആചരിക്കുന്നു. രാവിലെ 7.30ന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, നേര്‍ച്ചവിളമ്പ് ഇവയോടെ പെരുനാള്‍ ചടങ്ങുകള്‍ സമാപിക്കും. 1858-ല്‍ കണ്ടനാട് കരോട്ടുവീട്ടില്‍ കോരയുടെ പുത്രനായി അഭി.യൂയാക്കിം മാര്‍ ഈവാനിയോസ് ജനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍വെച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തിന് വൈദിക പദവി നല്‍കി. … Continue reading അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പ്രവേശനോത്സവം

പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

സജി ചെറിയാന്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു.

നിയുക്ത ചെങ്ങന്നൂര്‍ എം.എല്‍എ. ശ്രീ.സജി ചെറിയാന്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിയുക്ത എം.എല്‍.എ.യെ സ്വീകരിച്ചു.

പെന്തിക്കോസ്തി പെരുനാള്‍ ആചരിച്ചു

പെന്തിക്കോസ്തി ദിനത്തില്‍ കര്‍ത്താവ് തന്റെ ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മ നല്‍വരങ്ങളെ നല്‍കിയ സംഭവത്തെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന പെന്തിക്കോസ്തി പെരുനാള്‍ ശുശ്രൂഷയ്ക്ക് കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് പ്രധാന കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

പരുമല സെമിനാരി പെന്തിക്കോസ്തി പെരുനാള്‍

പരുമല സെമിനാരി പെന്തിക്കോസ്തി പെരുനാള്‍ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. രാവിലെ 7ന് പ്രഭാത നമസ്‌കാരത്തെത്തുടര്‍ന്ന് പെന്തിക്കോസ്തി പെരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

പരുമല സെമിനാരിയിലെ ഒ.വി.ബി.എസ് റാലി

പരുമല സെമിനാരിയിലെ ഒ.വി.ബി.എസ് സമാപന റാലി, സെമിനാരി കവാടത്തിൽ എത്തിച്ചേർന്ന ഒ.വി.ബി.സ് കുഞ്ഞുങ്ങളെ പരുമല സെമിനാരി മാനേജർ ഫാ. എം .സി .കുര്യാക്കോസ് സ്വീകരിച്ചു.

പരുമല സെമിനാരിയിൽ ഉയിർപ്പ് പെരുനാൾ ശുശ്രുഷകൾ

പരുമല സെമിനാരിയിൽ ഉയിർപ്പ് പെരുനാൾ ശുശ്രുഷകൾക്ക് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യാക്കോബ് മാർ ഐറേനിയസ് മെത്രപ്പോലീത്താ മുഖ്യകാര്മികത്വം വഹിച്ചു.

പരുമല സെമിനാരിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍

പരുമല സെമിനാരിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. സ്ലീബാ വഹിച്ച് പള്ളിക്ക് ചുറ്റും നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. കബറടക്കശുശ്രൂഷയ്ക്കുശേഷം നാലുമണിയോടെ ശുശ്രൂഷകള്‍ക്ക് പരിസമാപ്തിയായി. തുടര്‍ന്ന് കടന്നുവന്ന എല്ലാ വിശ്വാസികള്‍ക്കും കഞ്ഞിനേര്‍ച്ച ഉണ്ടായിരുന്നു