കല്ലൂപ്പാറ കണ്‍വന്‍ഷന്‍ സമാപിച്ചു

സത്യസന്ധതയും ധാര്‍മിക മൂല്യവും ഉയര്‍ത്തി പിടിച്ച ഋഷിവര്യനായിരുന്നു ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. കല്ലൂപ്പാറ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന മാര്‍ ഒസ്താത്തിയോസ് പിതൃവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മാര്‍ ഒസ്താത്തിയോസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാര്‍ ഒസ്താത്തിയോസെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഫാ. ടി.ജെ. ജോഷ്വാ പറഞ്ഞു. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത … Continue reading കല്ലൂപ്പാറ കണ്‍വന്‍ഷന്‍ സമാപിച്ചു

വനിതാ സമാജം ലീഡര്‍ഷിപ്പ് ട്രെയിനിംഗ്

  ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 2010 മുതല്‍ നടത്തി വരുന്ന നേതൃത്വ പരിശീലന പ്രോഗ്രാമും ദിവ്യബോധനം ക്ലാസുകളും ഈ വര്‍ഷം രണ്ട് കാമ്പസുകളിലായി നടക്കും. മട്ടന്‍ ടൌണിലുള്ള ഭദ്രാസന ആസ്ഥാനത്തും, ന്യുജഴ്സിയിലെ ലിന്‍ഡനിലുള്ള സെന്റ് മേരീസ് പളളിയിലുമായാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ദിവ്യബോധനം കോ ഓര്‍ഡിനേറ്റര്‍ മേരി എണ്ണശേരില്‍ അറിയിച്ചു. ന്യുജഴ്സി സ്റ്റാറ്റന്‍ ഐലന്‍ഡ് റീജിയണിലുള്ള സമാജം അംഗങ്ങള്‍ക്കായാണ് ലിന്‍ഡനില്‍ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഭദ്രാസന ആസ്ഥാനത്തുള്ള ക്ലാസുകള്‍ … Continue reading വനിതാ സമാജം ലീഡര്‍ഷിപ്പ് ട്രെയിനിംഗ്