യുവജന കമ്മീഷന്‍ ചെയര്‍മാനായി

ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ യുവജന കമ്മീഷന്‍ ചെയര്‍മാനായി ഫാ.ഏബ്രഹാം കോശി കുന്നുംപുറത്തിനെ ചുമതലപ്പെടുത്തി. മാവേലിക്കര കല്ലിമേല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍വച്ച് ബഹുസ്വരതയുടെ ആത്മീയത എന്ന വിഷയത്തില്‍ നടക്കുന്ന കെ.സി.സി. സംസ്ഥാന വാര്‍ഷിക അസംബ്ലി സമ്മേളനത്തില്‍വെച്ചായിരുന്നു തീരുമാനം കൈക്കൊണ്ടത്.

പ്രതിഷേധ പ്രമേയം അവതരിപ്പിക്കും

ക്രൈസ്തവ സഭയുടെ വിശുദ്ധ കൂദാശകളില്‍ പ്രധാനപ്പെട്ട ഒന്നായ വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആഗസ്റ്റ് 5 ഞായറാഴ്ച്ച പ്രതിഷേധദിനമായി ആചരിക്കും. വേണ്ടത്ര പഠനമോ, വിശകലനമോ, ചര്‍ച്ചയോ ഇല്ലാതെ ഏകപക്ഷീയവും വികലവുമായ വിധത്തില്‍ സമര്‍പ്പിക്കപ്പെട്ട ആ നിര്‍ദ്ദേശം തളളിക്കളയണമെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുളള പ്രമേയം പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഇടവകകള്‍ പാസാക്കുന്നതാണ്.ക്രൈസ്തവ സഭകള്‍ പിന്തുടര്‍ന്നുവന്ന വിശ്വാസപ്രമാണങ്ങളെയും മൂല്യങ്ങളെയും തത്വസംഹിതകളെയും … Continue reading പ്രതിഷേധ പ്രമേയം അവതരിപ്പിക്കും

വെരിക്കോസ് വെയ്ന്‍ ക്ലിനിക്ക് പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.

പരുമല : പരുമല ആശുപത്രിയില്‍ വെരിക്കോസ് വെയ്ന്‍ നിവാരണ ക്ലിനിക്ക് ആരംഭിച്ചു. മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രോഗികള്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്രമായി ഈ നൂതന സംരംഭം തീരട്ടെയെന്ന് പരിശുദ്ധ ബാവാ ആശംസിച്ചു ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജിജു വര്‍ഗീസ്, മെഡിക്കല്‍ ഡയറക്ടര്‍ ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ബസലേല്‍ റമ്പാച്ചന് സ്വീകരണം നല്കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍ ദയറാംഗമായ വന്ദ്യ ബസലേല്‍ റമ്പാച്ചനെ കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഇടവക ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.

ഓര്‍മ്മപ്പെരുന്നാളിന് സമാപനം

മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാര്‍ഹനായ അഭി.പൗലോസ് മാര്‍ പക്കോമിയോസിന്റെ ആറാമത് ഓര്‍മ്മപ്പെരുനാള്‍ മാവേലിക്കര തെയോഭവന്‍ അരമനയില്‍ ആചരിച്ചു.പരിശുദ്ധ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. അരമന ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.ടി.ജെ.ജോഷ്വാ അനുസ്മരണ സന്ദേശം നല്‍കി.

ദുരിതബാധിതരെ സഹായിക്കുന്നതും പ്രകൃതിസ്നേഹം : പരിശുദ്ധ കാതോലിക്കാ ബാവ

ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ. ദുരിതബാധിതരെ സഹായിക്കുക എന്നത് പ്രകൃതിസ്നേഹം തന്നെയാണ്. മാവേലിക്കര ഭദ്രാസനത്തിലെ എം.ജി.ഓ.സി.എംന്റെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ. ഫാ.ഡോ.മാത്യൂ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എബി ഫിലിപ്പ്, ഫാ.സന്തോഷ് വി. ജോര്‍ജ്ജ്, ഫാ.ജോബ് മാത്യു, ഫാ.ജോയിക്കുട്ടി, വര്‍ഗീസ്, ഡോ.ഐസക് പാമ്പാടി, ഡോ. വര്‍ഗീസ് പേരയില്‍, ഫാ. ടിനുമോന്‍, ലാബി പീടികത്തറയില്‍, നിഖിത് കെ. … Continue reading ദുരിതബാധിതരെ സഹായിക്കുന്നതും പ്രകൃതിസ്നേഹം : പരിശുദ്ധ കാതോലിക്കാ ബാവ

സൈബര്‍ കുറ്റങ്ങള്‍ തടയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോള്‍ തന്നെ സൈബര്‍ ലോകത്തെ നീചവിളയാട്ടങ്ങള്‍ മൂലം ലജ്ജിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സൈബര്‍ പടയാളികള്‍ എന്ന് സ്വയം വിളിക്കുന്നവരും അജ്ഞാതരായി തുടരാന്‍ ആഗ്രഹിക്കുന്നവരും വ്യാജ നാമധാരികളുമായ ചിലര്‍ സൈബര്‍ ലോകത്ത് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും കുറ്റവാളികളെ നീതിപീഠത്തിനുമുന്നില്‍ കൊണ്ടുവരാനും അധികാരികള്‍ സത്വര നടപടികള്‍ കൈക്കൊളളണം. വ്യാജ ആപ്പുകളിലൂടെ പണവും സ്വകാര്യവിവരങ്ങളും തട്ടിയെടുക്കുക, വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, വ്യക്തികളെയും, സംഘടനകളെയും അപഹസിക്കുക തുടങ്ങിയ … Continue reading സൈബര്‍ കുറ്റങ്ങള്‍ തടയണം : പരിശുദ്ധ കാതോലിക്കാ ബാവാ

എം.എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാര്‍ഷിക ഓര്‍മ്മ

നൃുഡല്‍ഹി : മയൂര്‍വിഹാര്‍((ഫേസ്-3 ) സെന്റ് ജെയിംസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ എം.എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാര്‍ഷിക ഓര്‍മ്മ (31/7/2018) ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്‌കാരത്തെ തുടര്‍ന്ന് വെരി.റവ. സാം. വി. ഗബ്രിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പ്രധാന കാര്‍മികത്വത്തിലും, ഫാ.ബിനിഷ് ബാബുവിന്റെയും,ഇടവക വികാരി ഫാ.ജെയ്‌സണ്‍ ജോസഫിന്റെയും. സഹകാര്‍മികത്വത്തിലും വി. മൂന്ന്‌മേല്‍ കുര്ബാന നടത്തപ്പെടുന്നു, അതിനു ശേഷം നേര്‍ച്ചയും നടത്തുന്നു.

പരിശുദ്ധ കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘ സെര്‍ജി റഡോനേഷ് ‘നേടിയ റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു.ലഹരിമരുന്നിന് അടിമകളായവരുടെ പുനരധിവാസത്തിനും അനാഥബാലകരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുകയും ‘ഫിലോക്കാലിയ’, ‘ഒരു സാധകന്റെ സഞ്ചാരം’ എന്നീ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.