ആത്മീയതയുടെ ഈണം പകര്‍ന്ന പുത്തന്‍കാവ് കൊച്ചുതിരുമേനി

മെത്രാന്‍ സ്ഥാനത്തേക്കുള്ള നിയോഗം വീട്ടുപടിക്കല്‍ നിന്നു വിളിക്കുന്നു. ഏറ്റെടുക്കേണ്ട ശെമ്മാശന്‍ ആറ്റുവക്കത്തെവിടെയോ ഫുട്ബോള്‍ കളിക്കുകയാണ്. പന്ത് കാലില്‍ കിട്ടിയാല്‍ മുന്നോട്ടു കുതിക്കാന്‍ അര നിമിഷം വേണ്ടാത്തയാളാണ്.