കല്ലട വലിയ പള്ളിയും മാര്‍ അന്ത്രയോസ് ബാവായും

മലങ്കര സഭാ ചരിത്രത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരു നാമധേയമാണ് മാര്‍ അന്ത്രയോസ് ബാവ. കല്ലട വലിയപ്പൂപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം എ.ഡി. 1678ല്‍ കേരളത്തില്‍ മുളന്തുരുത്തി പള്ളിയില്‍ എത്തിച്ചേര്‍ന്നു. മാര്‍ അന്ത്രയോസിനോടൊപ്പം മൂന്ന് സഹോദരന്മാരും അനുധാവനം ചെയ്തിരുന്നു. അതില്‍ ഒരാള്‍ റമ്പാനും മറ്റുള്ളവര്‍ അയ്മേനികളും ആയിരുന്നു എന്നാണ് ചരിത്രത്തെളിവ്.