അന്ധന്റെ കാഴ്ച-ഫാ. ബിജു പി.തോമസ്

ധ്യാനവേദിയിലേക്ക് ഒരു അന്ധനാണ് ഇത്തവണ എത്തുന്നത്. അന്ധന്റെ പ്രാര്‍ത്ഥനയും സൌഖ്യത്തിന്നായുള്ള നിലവിളിയാണ്. അന്ധന്റെ പ്രാര്‍ത്ഥനാവാചകത്തിന് ക്രിസ്തുവിജ്ഞാനിയത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. ക്രിസ്തുവിന്റെ ദിവ്യസാന്നിധ്യം തിരിച്ചറിഞ്ഞ അന്ധന്‍ ചുറ്റുപാടിന്റെ തടസ്സങ്ങളെ വിസ്മരിച്ചാണ് സൌഖ്യത്തിനായി കേഴുന്നത്.