കര്‍മ്മനിരത ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍-ഫാ.തോമസ് ജോണ്‍

മലങ്കര സഭാ പിതാക്കന്മാരുടെ ശ്രേണിയില്‍ സഭാരത്നമായി ശോഭിച്ചിരുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം ഫെബ്രുവരി 16-ാം തീയതി പൂര്‍ത്തിയാകുന്നു. ജനഹൃദയങ്ങളില്‍ മരിക്കാത്ത ഓര്‍മ്മകളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നവീന ആശയങ്ങളും ലോകത്തില്‍ അവതരിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്.

ദര്‍പ്പണത്തിന് അഭിമുഖമായപ്പോള്‍-ഷാജി വി.മാത്യു, പത്തിച്ചിറ

ദീപ്ത സ്മരണകളുമായി അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓര്‍മ്മയുടെ ദിനങ്ങള്‍ പെരുന്നാളുകളെന്ന് വിളിക്കപ്പെടുവാന്‍ തക്കവിധം ജനഹൃദയങ്ങളില്‍ വിശുദ്ധി വിതറിയ ഭാഗ്യതാരകം.

അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ്

ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ പാപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യരുത്.