പക്ഷവാത രോഗിയെ യേശുക്രിസ്തു സൌഖ്യമാക്കിയ സംഭവം ഒരിക്കല്‍കൂടി ധ്യാനത്തിനു വന്നുചേരുന്നു. പരിശുദ്ധ നോമ്പിലെ മൂന്നാം ആഴ്ചയിലെ ആത്മീയ വ്യാപാരങ്ങള്‍ പക്ഷവാതരോഗിയെ കേന്ദ്രീകരിച്ചാണ്. “പക്ഷവാതം” എന്ന് കേള്‍ക്കുമ്പോള്‍, രോഗിയുടെ നിസ്സഹായത, നിരാശ, നിശ്ചലത, നിശ്ക്രിയത്വം തുടങ്ങിയ ജീവിതത്തിന്റെ നിഷേധാത്മകമായ അര്‍ത്ഥതലങ്ങളിലേക്കാണ് ചിന്തകള്‍ ഓടി എത്തുക.