ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് കാലംചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ  (72) കാലംചെയ്തു. വാര്‍ക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് 12ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഭൌതീക ശരീരം ഉച്ചയ്ക്കുശേഷം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. Photo Gallery ഓതറ കീയത്ത് കെ.ഐ. ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1940 നവംബര്‍ 14ന് മധുരയില്‍ ജനിച്ചു.  1963-ല്‍ ശെമ്മാശനായി സ്ഥാനമേറ്റു. 1973-ല്‍ കശീശപട്ടം ലഭിച്ചു. കശീശപട്ടമേറ്റ…