പരിസ്ഥിതി ധ്വംസനം അധോഗതി

പരിസ്ഥിതി സമ്മേളനം പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ക്ലീന്‍ പരുമല പദ്ധതിക്കും തുടക്കമായി. പാതയോര ശുചീകരണം നിര്‍വഹിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്സ് പരിശീലനവും ശുചീകരണ ഉപകരണങ്ങളുടെ വിതരണവും നടന്നു. … Continue reading പരിസ്ഥിതി ധ്വംസനം അധോഗതി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ആറാം ദിവസം.

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിനോട്അനുബന്ധിച്ച് പരുമല സെമിനാരിയില്‍ വിശുദ്ധ. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിച്ചു

അക്ഷരലോകത്തിന് പുതിയ കാഴ്ചപ്പാട് പരുമല തിരുമേനിയുടെ സംഭാവന : ഡോ.അലക്സാണ്ടര്‍ കാരയ്ക്കല്‍

സാംസ്‌കാരിക മേഖലകളില്‍ പിന്നോക്കം നിന്നവരെ ജീവിതത്തിന്റെ മൂല്യസ്രോതസ്സിലേക്ക് ഉയര്‍ത്തുവാന്‍ തക്കവണ്ണം അക്ഷരലോകത്തിന് പുതിയ നിര്‍വചനം നല്‍കിയ മഹാനുഭാവനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.അലക്സാണ്ടര്‍ കാരയ്ക്കല്‍ പറഞ്ഞു. വളഞ്ഞവട്ടത്തുള്ള പരുമല മാര്‍ ഗ്രീഗോറിയോസ് കോളേജിന്റെയും നഴ്സിംഗ് കോളേജിന്റെയും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെയും ഹെല്‍ത്ത് സയന്‍സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പേട്രണ്‍സ് ഡേ സെലിബ്രേഷന്‍സില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അടുത്തവരോടും അകന്നുനിന്നവരോടും ജാതിമതവ്യത്യാസമെന്യേ വിദ്യാഭ്യാസത്തിന്റെ മഹിമ അദ്ദേഹം വിളിച്ചോതി. ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. … Continue reading അക്ഷരലോകത്തിന് പുതിയ കാഴ്ചപ്പാട് പരുമല തിരുമേനിയുടെ സംഭാവന : ഡോ.അലക്സാണ്ടര്‍ കാരയ്ക്കല്‍

ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണം – ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്

ദൈവം നമുക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യമനസ്സുകളിലെ മതിലുകള്‍ തകര്‍ക്കുന്ന മറ്റൊരു സ്നേഹത്തിന്റെ പ്രളയം നമ്മില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മുഖ്യ സന്ദേശം നല്‍കി. പ്രസ്ഥാനം പ്രസിഡന്റ് ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, പ്രീയാ ജേക്കബ് , അഞ്ജു എലിസബത്ത് യോഹന്നാന്‍, പ്രൊഫ.മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഓര്‍മ്മപ്പെരുന്നാളിന്റെ അഞ്ചാം ദിവസം

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ അഞ്ചാം ദിവസംപരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ അഞ്ചാം ദിവസം പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിന്റെ അഞ്ചാം ദിവസമായ ഇന്ന് വൈദികട്രസ്സ്റ്റി ഫാ. ഡോ. എം. ഓ ജോണ്‍ പരുമല സെമിനാരിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക് പ്രധാന കാര്‍മികത്വം വഹിച്ചു.

വര്‍ണശോഭയില്‍ പരുമല

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപ്പെരുനാളിന്റെ വിശുദ്ധനിറഞ്ഞ നാളുകള്‍ ആഗതമായതോടെ പരുമല ദേവാലയവും പരിസരവും വര്‍ണശോഭയില്‍  

ഗ്രിഗോറിയന്‍ പ്രഭാഷണം മൂന്നാം ദിനം

ഓര്‍ത്തഡോക്സിയും എക്യുമെനിസവും സമന്വയിപ്പിച്ച മാനവിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍ പറഞ്ഞു. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയി്ല്‍ ഓര്‍ത്തഡോക്സിയും എക്യുമെനിസവും പരുമല തിരുമേനിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. നന്മ നിറഞ്ഞ ജീവിതമാതൃകയും വിശാലമായ സാമൂഹിക ദര്‍ശനവും പരുമല തിരുമേനി പങ്കിട്ടു. ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി. മാനേജര്‍ കെ.വി.ജോസഫ് റമ്പാന്‍, … Continue reading ഗ്രിഗോറിയന്‍ പ്രഭാഷണം മൂന്നാം ദിനം

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് പരിശുദ്ധ കാതോലിക്കാ ബാവ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം പരുമലയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ സഹായനിധി പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി.സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, മലങ്കര അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി കൗണ്‍സില്‍ … Continue reading കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് പരിശുദ്ധ കാതോലിക്കാ ബാവ