പരിസ്ഥിതി ദിനം ആചരിച്ച് പരുമല സെമിനാരി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരുമല സെമിനാരിയില്‍ നടന്ന ആഘോഷ പരിപാടികള്‍ കല്‍ക്കട്ട ഭദ്രസനാധിപന്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ആശംസകള്‍ അറിയിച്ചു. പരുമല സെമിനാരി അങ്കണത്തില്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

പരുമല സെമിനാരി സ്‌കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയില്‍ വെച്ച് സെമിനാരി മാനേജര്‍ റവ. ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു വര്‍ഗീസ് വൃക്ഷത്തൈ വിതരണം ചെയ്തു.ബ്രദര്‍ ജിജോ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന ക്ലാസ്സ് എടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്.ശ്രീ.പി.റ്റി.തോമസ് പീടികയില്‍, സെക്രട്ടറി ശ്രീ.കെ .എ .കരീം എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.അലക്സാണ്ടര്‍.പി.ജോര്‍ജ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീ. ഷിജോ … Continue reading പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍ ഭൂമിയെ സംരക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 5ന് നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം പരുമല സെമിനാരിയിലും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക(Beat Plastic Pollution) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഇന്ത്യയെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആഗോളതലത്തിലുള്ള പരിപാടികളുടെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 6ന് പരുമല സെമിനാരിയില്‍ ആചരിക്കുന്നു. രാവിലെ 7.30ന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, നേര്‍ച്ചവിളമ്പ് ഇവയോടെ പെരുനാള്‍ ചടങ്ങുകള്‍ സമാപിക്കും. 1858-ല്‍ കണ്ടനാട് കരോട്ടുവീട്ടില്‍ കോരയുടെ പുത്രനായി അഭി.യൂയാക്കിം മാര്‍ ഈവാനിയോസ് ജനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍വെച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തിന് വൈദിക പദവി നല്‍കി. … Continue reading അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

അഭി. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 11-ാമത് ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭി. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 11-ാമത് ഓര്‍മ്മപ്പെരുന്നാള്‍ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ 2018 ജൂണ്‍ 5,6 തീയതികളില്‍ ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുനാളിന് നേതൃത്വം നല്‍കും. 3ന് കൊടിയേറ്റ്, 5ന് 6 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം തുടര്‍ന്ന് അനുസ്മരണപ്രസംഗം ഫാ.ജിജിമാത്യു പുല്ലുകാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, സ്നേഹവിരുന്ന്. 6ന് രാവിലെ 7ന് പ്രഭാതനമസ്‌കാരം, … Continue reading അഭി. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 11-ാമത് ഓര്‍മ്മപ്പെരുന്നാള്‍

സജി ചെറിയാന്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു.

നിയുക്ത ചെങ്ങന്നൂര്‍ എം.എല്‍എ. ശ്രീ.സജി ചെറിയാന്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിയുക്ത എം.എല്‍.എ.യെ സ്വീകരിച്ചു.

മാതൃഭാഷാ പഠനകളരി ‘കിങ്ങിണിക്കൂട്ടം 2018’

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘കിങ്ങിണിക്കൂട്ടം’ എന്ന പേരില്‍ മാതൃഭാഷാ പഠനകളരി സംഘടിപ്പിക്കുന്നു. ശ്രേഷ്ഠഭാഷാ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്റെ മഹത്വവും, നന്മകളും പ്രവാസി മലയാളത്തിന്റെ ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടു കൂടി മെയ് 31 മുതല്‍ ജൂണ്‍ 6 വരെ അബ്ബാസിയ സെന്റ്. ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ്. മേരീസ് ചാപ്പല്‍ എന്നിവിടങ്ങളിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. പഠനകളരിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 60069715, … Continue reading മാതൃഭാഷാ പഠനകളരി ‘കിങ്ങിണിക്കൂട്ടം 2018’

ഹോളി മാട്രിമോണി പുസ്തകം പ്രകാശനം ചെയ്തു

സഭയിലെ വിശുദ്ധകൂദാശകളെക്കുറിച്ചുള്ള പഠന പരമ്പരയിലെ മൂന്നാമത്തെ കൃതി HOLY MATRIMONY പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഫാ.ഡോ.റെജി മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു. നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരിയുടെ നേതൃത്വത്തില്‍ പാമ്പാടി ദയറായില്‍ വെച്ചു നടന്ന നേതൃ സമ്മേളനത്തില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. സെമിനാരിയുടെ പ്രധാന മേല്‍നോട്ടത്തിലാണ് വിശുദ്ധ കൂദാശകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പഠനപരമ്പരകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്.

പരുമല ആശുപത്രി : സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു

പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നാഗാലാന്റ് ഗവര്‍ണര്‍ ബഹു. പി.ബി.ആചാര്യ നിര്‍വഹിച്ചു. ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിച്ചു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു തോപ്പില്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗം വര്‍ക്കി ജോണ്‍, മെഡിക്കല്‍ ഡയറക്ടര്‍ … Continue reading പരുമല ആശുപത്രി : സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു