നിയമലംഘനം അപലപനീയം -ഓര്‍ത്തഡോക്‌സ് സഭ

ബഹു. സുപ്രീംകോടതിയുടെയും കീഴ്‌ക്കോടതികളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ‘ദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പായുടെ ശംവസംസ്‌ക്കാരം സംബന്ധിച്ച് വ്യക്തമായ കോടതിനിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. ആയതു പാലിക്കുവാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെങ്കിലും ബോധപൂര്‍വ്വം നിയമലംഘനം നടത്തുവാന്‍ ഒരു വിഭാഗം സംഘടിതശ്രമം നടത്തിയത് തികച്ചും ഗൗരവമായി കാണേണ്ടതുണ്ട്. കോടതിവിധി അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന അധികാരികള്‍ നിയമത്തിനു മുമ്പില്‍ മറുപടി പറയേണ്ടിവരും’. … Continue reading നിയമലംഘനം അപലപനീയം -ഓര്‍ത്തഡോക്‌സ് സഭ

മണ്ണത്തൂര്‍ പള്ളി പോലീസ് പ്രൊട്ടക്ഷനോടൊപ്പം; പളളിയുടെ താക്കോല്‍ വികാരിക്ക് കൈമാറാന്‍ ROD ക്കു നിര്‍ദേശം

എറണാകുളം: കണ്ടനാട് ഈസ്റ്റ് ഭദ്രാനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിക്കു പോലീസ് പ്രൊട്ടക്ഷന്‍ നോടൊപ്പം താക്കോല്‍ RDO ഇടവക വികാരിക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. മണ്ണത്തൂര്‍ പള്ളിയുടെ എല്ലാ തര്‍ക്കകളും അവസാനിപ്പിച്ചു 2017 ജൂലൈ 3നു സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പടുവിച്ചിട്ടും RDO താക്കോല്‍ കൈമാറാത്തതിനു എതിരെ കൊടുത്ത OPC 1041/2018 കേസില്‍ ആണ് ബഹു. ജസ്റ്റിസ് കെ പി ജ്യോതിന്ദ്രനാഥ് ഉത്തരവ് താക്കോല്‍ വികാരിക്കു കൈമാറാന്‍ ഉത്തരവ് ഇട്ടതു

മൗനം കൊണ്ടും മനനം കൊണ്ടും മധുരഭാഷണം കൊണ്ടും പരിശുദ്ധ സഭയെ വര്‍ണഭമാക്കിയ പുണ്യവാനാണ് മൈലപ്ര മാത്യൂസ് റമ്പാച്ചന്‍.

മൗനം കൊണ്ടും മനനം കൊണ്ടും മധുരഭാഷണം കൊണ്ടും പരിശുദ്ധ സഭയെ വര്‍ണഭമാക്കിയ പുണ്യവാനാണ് മൈലപ്ര മാത്യൂസ് റമ്പാച്ചന്‍. സാഹസികമായ ആത്മീയതയെ തിരഞ്ഞെടുത്ത് അതിലൂടെ കടഞ്ഞെടുത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മണലാരണ്യത്തിലും കാടുകളിലും ഒക്കെ പോയി പ്രാര്‍ത്ഥനാനിരതമായി ജീവിച്ച് ലോകത്തിനു അനുഗ്രഹങ്ങള്‍ കൈമാറുന്ന താപസന്മാര്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ ഉണ്ട്. കടലിന്റെ അടിത്തട്ടില്‍ പോയി പവിഴവും മുത്തുകളും ശേഖരിക്കുന്നത് സാഹസികമായ ഒരു പ്രവര്‍ത്തിയാണ്. അതുപോലെ ആത്മീയതയുടെ ആഴകടലില്‍ പോയി മുത്തുകള്‍ ശേഖരിച്ച വ്യക്തിയാണ് മാത്യൂസ് റമ്പാച്ചന്‍. മണ്ണില്‍ ഒളിച്ചിരിക്കുന്ന നിധി … Continue reading മൗനം കൊണ്ടും മനനം കൊണ്ടും മധുരഭാഷണം കൊണ്ടും പരിശുദ്ധ സഭയെ വര്‍ണഭമാക്കിയ പുണ്യവാനാണ് മൈലപ്ര മാത്യൂസ് റമ്പാച്ചന്‍.

പ്രാര്‍ത്ഥനാപൂര്‍വ്വമായ ജന്മദിനാശംസകള്‍..

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് പിതാവിന് പരുമല സെമിനാരിയുടെയും ഗ്രിഗോറിയന് ടീവീയുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ ജന്മദിനാശംസകള്‍..

ബാക്ക് ടു സ്‌കൂള്‍ – ഒരു പേനയും ഒരു ബുക്കും പദ്ധതിക്ക് പിന്തുണയുമായി തലശ്ശേരി രൂപതയിലെ തടികടവ് ഇടവകയും

കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ Back to school .ഒരു നോട്ട് ബുക്ക് ഒരു പേനയും എന്ന ആശയത്തിന് പിന്തുണയുമായി തലശ്ശേരി രൂപതയിലെ തടികടവ് ഇടവകയും. വികാരി Rev Fr.George Elavumkunnel ഇടവകയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടവകാജനങ്ങള്‍ ഒത്തൊരുമിച്ച് ബുക്കും പേനയും ശേഖരിച്ച് കോട്ടയത്തേക്ക് അയക്കുന്നത്.

പരുമല പെരുന്നാള്‍ ക്വട്ടേഷന്‍ ക്ഷണിച്ചു കൊള്ളുന്നു

2018 പരുമല പെരുന്നാളിനോടനുബന്ധിച്ച് ക്വട്ടേഷന്‍ ക്ഷണിച്ചു കൊള്ളുന്നു.താല്പര്യമുള്ള വൃക്തികള്‍/സ്ഥാപനങ്ങള്‍ പള്ളി ഓഫീസില്‍ ബന്ധപ്പെട്ടു

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു. ഗുജറാത്തില്‍ നിന്നും ചെങ്ങന്നൂരിലേക്കുളള യാത്രാമദ്ധ്യേ എറണാകുളത്തുവെച്ചായിരുന്നു അന്ത്യം. ഭൗതികശരീരം എറണാകുളത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തിക്കും. ശനിയാഴ്ച്ച രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം പുത്തന്‍കാവ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം എത്തിക്കും. ഞായറാഴ്ച്ച വി. കുര്‍ബ്ബാനക്കുശേഷം 12 മണിയോടെ ഓതറ ദയറായിലേക്ക് വിലാപയാത്രയായി … Continue reading തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു.

പ്രാര്‍ത്ഥന ആശംസകള്‍

മേല്‍പ്പട്ട സ്ഥാനാരോഹണത്തിന്റെ ്25 മത് വാര്‍ഷികം ആഘോഷിക്കുന്ന നോര്‍ത്ത്-ഈസ്‌റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാസ ് മെത്രാപ്പോലീത്തായ്ക്ക് സെമിനാരി യുടെ പ്രാര്‍ത്ഥന ആശംസകള്‍ നേര്‍ന്നുകൊണ്ട് മാനേജര്‍ ഫാ എം സി കുര്യാക്കോസ് ബൊക്കെ നല്‍കുന്നു