All News
കല്ലൂപ്പാറ കണ്‍വന്‍ഷന്‍ തുടങ്ങി
കല്ലൂപ്പാറ കണ്‍വന്‍ഷന്‍ തുടങ്ങി
കല്ലൂപ്പാറ: അര്‍ഹിക്കാത്തതു തേടി പോകുമ്പോഴാണ് പാപങ്ങളിലേക്ക് ചെന്നെത്തുന്നതെന്ന് സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.
ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള കല്ലൂപ്പാറ സിറിയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത.
നമ്മില്‍ ഓരോരുത്തരോടും നീ എവിടെയെന്നു ദൈവം ചോദിക്കും.ദൈവത്തിന്റെ കൃത്യമായ ചോദ്യത്തിനു മുന്നില്‍ നമ്മള്‍ പതറിപ്പോകുകയാണ്. വചനത്തിലധിഷ്ഠിതമായ ജീവിതത്തിന് മാത്രമേ നിലനില്‍പ്പുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.കുട്ടിക്കാനം മരിയന്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. റൂബിന്‍ രാജ് കുട്ടികള്‍ക്കുള്ള സന്ദേശം നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ഫാ. പി.കെ. ഗീവര്‍ഗീസ്, ഫാ. ജോണ്‍ മാത്യു, ബാബു കുടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.