All News
പുത്തൂര്‍ കണ്വന്ഷന് ഇന്നു മുതല്‍ 12 വരെ
പുത്തൂര്‍ കണ്വന്ഷന് ഇന്നു മുതല്‍ 12 വരെ
പുത്തൂര്‍. വിശ്വാസ മനസ്സുകളില്‍ ആത്മീയ സ്നേഹത്തിന്റെ നിറദീപം കൊളുത്തുന്ന പുത്തൂര്‍ കണ്വന്ഷന് ഇന്നു തുടക്കം.
വൈകിട്ട് 6.45നു സെന്റ് ജോര്‍ജ് ഇംഗിഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഇടവകകള്‍ സംയുക്തമായി നടത്തുന്ന കണ്‍വന്‍ഷന്‍ 12നു സമാപിക്കും. ദിവസവും വൈകിട്ടു ഗാനശുശ്രൂഷയും വചനശുശ്രൂഷയും.
ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര, തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, റവ. പ്രഫ. കുര്യന്‍ ഡാനിയല്‍, ഫാ. ജോണ്‍ ചാക്കോ, റവ. ഡോ. ഒ. തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനശുശ്രൂഷ നടത്തും. 10നു രാവിലെ 10.45നു റവ. ഡോ. ടി.ജെ. ജോഷ്വായുടെ നേതൃത്വത്തില്‍ ധ്യാനം. 11നു രാവിലെ 10.45നു കുടുംബസംഗമത്തില്‍ ഡോ. റൂബിള്‍ രാജ് ക്ളാസ് നയിക്കും. 12നു രാത്രി 8.15നു ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. കണ്‍വന്‍ഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യൂസ് ടി. ജോണ്‍ അറിയിച്ചു.