Friday, May 18, 2012
   
Text Size


മലബാര്‍ ഭദ്രാസന വാര്‍ഷിക സമ്മേളനവും ത്രിദിന ക്യാംപും

പാലക്കാട്: മലങ്കര ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം പാലക്കാട്, അട്ടപ്പാടി ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ 28-ാമത് മലബാര്‍ ഭദ്രാസന Notice
വാര്‍ഷിക സമ്മേളനവും ത്രിദിന ക്യാംപും ഒന്‍പത് മുതല്‍ 12 വരെ പാലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
നാളെ 4.30ന് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍ദാസ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
ഗ്രൂപ്പ് തലത്തില്‍ മത്സരങ്ങള്‍ നടത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ ഉള്‍പ്പെടുത്തി ജൂനിയര്‍ (35 വയസ്സുവരെ), സീനിയര്‍ (36 മുതല്‍ 60 വരെ), സൂപ്പര്‍ സീനിയര്‍ (61 വസ്സിനു മുകളില്‍) എന്നീ മൂന്നു ഗണങ്ങളില്‍ കലാമത്സരങ്ങള്‍ നടത്തിയ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വൈസ് പ്രസിഡന്റ് വെരി.റവ. ചെറിയാന്‍ ചക്കാലയ്ക്കല്‍ കോര്‍-എപ്പിസ്കോപ്പാസ ജനറല്‍ സെക്രട്ടറി ലൂസി രാജ്, സ്വാഗത സംഘം കണ്‍വീനര്‍ ഫാ. ജേക്കബ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.