Friday, May 18, 2012
   
Text Size


പെരുന്നാള്‍ മഹാമഹം 12, 13 തീയതികളില്‍

ഓടക്കാലി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ മഹാമഹം 12, 13 ദിവസങ്ങളില്‍ നടക്കും. Notice
12ന് ഉച്ചയ്ക്ക് 12ന് കൊടിയേറ്റ്, വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.30ന് പരിശുദ്ധ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. എട്ടിന് പ്രദക്ഷിണം, ആകാശദീപക്കാഴ്ച, നേര്‍ച്ചസദ്യ. 13ന് ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് വാങ്ങിപ്പോയവരുടെ അനുസ്മരണം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച, ആദ്യഫല ലേലം, കൊടിയിറക്ക് എന്നിവ നടക്കും.