Home
PDF Print E-mail
Monday, 08 February 2010 05:12

അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍

കൊല്ലം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന  അഭി.മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ തിങ്കള്‍,  ചൊവ്വ ദിവസങ്ങളില്‍ നടക്കും. തിരുമേനി കബറടങ്ങിയിരിക്കുന്ന കൊല്ലം അരമന കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ, ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കും.

തിങ്കളാഴ്ച വൈകിട്ട് ആറിന് സന്ധ്യനമസ്‌കാരം.തുടര്‍ന്ന് ചെന്നൈ ഭദ്രാസനത്തിലെ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച 7.15 ന് പ്രഭാതനമസ്‌കാരം, 8.15ന് മൂന്നിന്മേല്‍ കുര്‍ബാന, 9.30 ന് അനുസ്മരണപ്രഭാഷണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹികവാഴ്‌വ്, നേര്‍ച്ചവിളമ്പ് എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും. © orthodoxchurch.in