Home
PDF Print E-mail
Monday, 08 February 2010 05:23

തേവലക്കര മര്‍ത്തമറിയം പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

തേവലക്കര: തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പരിശുദ്ധ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാളും തീര്‍ത്ഥാടനകേന്ദ്ര പ്രഖ്യാപനവും ഇന്ന്  നടക്കും. രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, വി. മൂന്നിന്മേല്‍ കുര്‍ബാന എന്നിവയ്ക്കുശേഷം തേവലക്കര കുരിശ്ശടി വരെ റാസ നടക്കും. തുടര്‍ന്ന് മാര്‍ ആബോ തീര്‍ത്ഥാടനകേന്ദ്ര പ്രഖ്യാപനം പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. എം.പി.മാരായ എന്‍.പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.

© orthodoxchurch.in