Home
PDF Print E-mail
Monday, 08 February 2010 07:10

ഫാ. ജോണ്‍ തോമസിന്റെ പൌരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

തിരുവല്ല : ജാക്സണ്‍ ഹൈക്സ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടിലിന്റെ പൌരോഹിത്യ രജത ജൂബിലി പുളിക്കീഴ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഘോഷിച്ചു. മാവേലിക്കര  ഭദ്രാസനാധിപന്‍ അഭി. പൌലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിച്ചു. സല്ലാ ഗ്രീന്‍സ് ലെസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെ സലാല സെന്റ്‌ സ്ടീഫെന്‍സ് കൊണ്ഗ്രിഗേഷനും ന്യു ആഴ്സിയില്‍ തിയോളജി പഠിക്കുമ്പോള്‍ ബെര്‍ഗന്‍ ഫീല്‍ഡ് സെന്റ്‌ സ്ടീഫെന്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനും രൂപം നല്‍കിയ

അച്ചന്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും സെക്രെട്ടറി ആയിരുന്നു. മാര്‍ ഗ്രീഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനം ജനറല്‍ സെക്രെട്ടറി എന്ന നിലയില്‍ ശ്രദ്ധെയനായിരുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രെട്ടറി കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ്‌ ന്യുയോര്‍ക്ക് സെന്റ്‌ തോമസ്‌ എക്യുമെനിക്കല്‍ ഫെഡറെഷന്റെ ക്ലെര്‍ജി ഫെലോഷിപ്പ് സെക്രെട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.© orthodoxchurch.in