|
|
|
| Monday, 08 February 2010 11:13 |
|
വലിയ നോമ്പ് : എന്താകുന്നു നമ്മുടെ ലക്ഷ്യം?
അത്മീകമായും ആന്തരീകവുമായ ഒരുക്കത്തിന്റെ പ്രതീകം അല്ലെങ്കില്‍ അടയാളമായി ഭക്ഷണം വെടിയുന്നു. ഭക്ഷണ സമ്പാദനത്തിലാണ് മനുഷ്യന്‍ പലപ്പോഴും തിന്മയുടെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായില്‍ കൂടി വരുന്ന സകല വചനങ്ങള്‍ കൊണ്ടും ജീവിക്കുന്നു (വി. മത്തായി 4:4, ആവര്‍ത്തനം 8:3) ഒരു ജീവിത പരിവര്‍ത്തനം നോമ്പിലൂടെ നേടുമ്പോള്‍ പാപബോധം നമ്മിലുണ്ടാകും. അങ്ങനെ പാപത്തിന്റെ വഴികളെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധ്യമാക്കുക എന്ന ലെക്ഷ്യത്തില്‍ നാം എത്തിച്ചേരണം. ദൈവത്തില്‍നിന്നും മനുഷ്യനെ അകറ്റുന്നതായ തിന്മയോടും പ്രലോഭനങ്ങളോടുമുള്ള പോരാട്ടം നോമ്പില്‍ ആവശ്യമാണ്. അങ്ങനെ മനുഷ്യ ശരീരങ്ങളെ ദൈവമന്ദിരങ്ങളാക്കി മാറ്റുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നാം അതിനു ശ്രെമിക്കുമോ? ദൈവ മന്ദിരമായ ശരീരത്തെ ശുദ്ധീകരിക്കുവാന്‍ ദൈവത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുവാന്‍ ഈ വര്‍ഷത്തെ നോമ്പിലൂടെ സാധിക്കണം. ചെയ്യുവാന്‍ സാധിക്കുന്ന നന്മകള്‍ ചെയ്യുന്നതോടൊപ്പം, അര്‍ഹിക്കുന്നവരെ സഹായിക്കുവാന്‍ നമുക്ക് ലെഭിക്കുന്ന അവസരങ്ങളെ കൂടെ പ്രയോജനപ്പെടുത്തണം. ദൈവമേ ഞങ്ങളുടെ ആത്മാവിന്റെ ഇന്ദ്രിയങ്ങളെ നീതിയിലും പുണ്യപ്രവര്‍ത്തികളാലും രൂപാന്തരപ്പെടുത്തി നിനക്ക് ഇഷ്ടമുള്ള നിഷ്കളങ്കാവസ്ഥ പ്രാപിക്കാന്‍ ഇടയാക്കണമേ എന്നു പ്രാര്‍ത്ഥിക്കാം. © orthodoxchurch.in Author : Raju George, Pathanamthitta Raju George, Comm.Manager, |




അനുതാപത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആത്മീയ ശിക്ഷണത്തിന്റെയും ഭാഗമായി നിനെവേയിലെ ജെനങ്ങള്‍ ഉപവസിച്ചു. ദൈവം അവര്‍ക്ക് വരുത്തും എന്ന് അരുളിച്ചെയ്ത അനര്‍ത്ഥം അവര്‍ക്ക് വരുത്തിയതുമില്ല. പരസ്യ ശുശ്രൂഷക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് കര്‍ത്താവ് ഉപവസിച്ചതു. കര്‍ത്താവ് നാല്പതു ദിവസം ഉപവസിച്ചു എന്ന വസ്തുത വലിയ നോമ്പിനു പരക്കെ അംഗീകാരം ലെഭിക്കാനിടയാക്കി. നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മിക്കവാറും എല്ലാ സഭകളും 40 ദിവസത്തെ നോമ്പ് അംഗീകരിച്ചു കഴിഞ്ഞിരുന്നു. സുറിയാനി പാരമ്പര്യത്തില്‍ ഈസ്റ്ററിന്റെ പുതുജീവന്‍ പ്രാപിക്കുവാനുള്ള ഒരുക്കമാണ് വലിയ നോമ്പ്. അനുതാപത്തിന്റെയും ആത്മീയ ഒരുക്കത്തിന്റെയും അവസരമാണിത്. സഭയുടെ ശുദ്ധീകരണത്തിനുള്ള സമയം.