|
|
|
| Tuesday, 09 February 2010 04:24 |
|
തേവലക്കര മര്‍ത്തമറിയം പള്ളി തീര്‍ത്ഥാടനകേന്ദ്രമായി തേവലക്കര:മാര്‍ ആബോയുടെ കബറിടംകൊണ്ട് പ്രശസ്തമായ തേവലക്കര മര്‍ത്തമറിയം പള്ളിയെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയാണ് തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.ആഗോള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി തേവലക്കര മാറുമെന്ന് പ്രഖ്യാപനസമ്മേളനത്തില്‍ ബാവ പറഞ്ഞു. അഭി. സഖറിയാസ് മാര്‍ അന്തോണിയസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു. തേവലക്കര പള്ളിയെയും കടമറ്റം പള്ളിയെയും ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പ്രകൃതിസൗഹൃദവര്ഷത്തിന്റെ ഉദ്ഘാടനം ലാല്‍ വര്‍ഗീസ് കല്പകവാടി നിര്‍വഹിച്ചു. വിദ്യാഭ്യാസ സഹായം കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ.യും വിവാഹധനസഹായം ഡോ. ജോര്‍ജ്ജ് ജി.ജോസഫും വിതരണം ചെയ്തു. ഫാ. ജോണ്‍ ചാക്കോ, കമലാസനന് പിള്ള, ഫാത്തിമാബീവി, അഡ്വ. തോമസ് വൈദ്യന്, എസ്.മൈതീന്‍കുഞ്ഞ്, സി.രാജീവ്, ഫാ. ഫിലിപ്പ് തരകന്, ടി.ഒ.വൈദ്യന്, ഫാ. കോശി ഒറ്റപ്ലാമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. |



